തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
കശ്മീരിൽ വാഹനാപകടത്തിൽ മരിച്ച ചിറ്റൂർ സ്വദേശികളുടെ മൃതദേഹങ്ങൾ നാളെ പുലർച്ചെ 2.25ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കും. തുടർന്ന് നോർക്ക ഏർപ്പെടുത്തിയ പ്രത്യേക ആംബുലൻസിൽ മൃതദേഹങ്ങൾ സ്വദേശമായ പാലക്കാട് ചിറ്റൂരിൽ എത്തിക്കും. ഇന്ന് വൈകുന്നേരം 6 മണിക്ക് ശ്രീനഗറിൽ നിന്നും പുറപ്പെടുന്ന മുംബൈ വഴിയുള്ള ഇൻഡിഗോ വിമാനത്തിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത്. വെള്ളിയാഴ്ച്ച പുലർച്ചെ 2.25 ന് വിമാനം കൊച്ചിയിലെത്തും. വിനോദയാത്ര സംഘത്തിലുണ്ടായിരുന്ന രാജേഷ് , സുനിൽ ആർ, ശ്രീജേഷ്, അരുൺ, പി അജിത്ത്, സുജീവ് എന്നിവരേയും ഇതേ വിമാനത്തിൽ തന്നെ നാട്ടിൽ എത്തിക്കും. സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി കേരള ഹൗസിലെ അസിസ്റ്റന്റ ലെയ്സൺ ഓഫീസർ ജിതിൻ രാജ് ടി ഒ ചിറ്റൂർ വരെ സംഘത്തെ അനുഗമിക്കും.
കശ്മീരിലെ സൗറ എസ് കെ ഐ എം എസ് ആശുപത്രിയിൽ ചികിത്സയിലുള്ള മനോജ് മാധവനൊപ്പം സുഹൃത്തുക്കളായ ബാലൻ മുരുകൻ, ഷിജു കെ എന്നിവർ അവിടെ തുടരും. കേരള ഹൗസിലെ നോർക്ക ഡെവലപ്മെന്റ് ഓഫീസർ ഷാജി മോൻ, അസിസ്റ്റന്റ് ലെയ്സൺ ഓഫീസർമാരായ ജിതിൻ രാജ് ടി ഒ, അനൂപ് വി എന്നിവരാണ് ശ്രീ നഗറിൽ നിന്നും യാത്ര സംഘത്തേ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ചെയ്യുന്നത്. ഇവരുമായും ഡൽഹിയിലെ ലെയ്സൺ ഓഫീസറുമായും നിരന്തര സമ്പർക്കം പുലർത്തുന്നുണ്ട്. ബഹു. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം പൂർണമായും സംസ്ഥാന സർക്കാർ ചെലവിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fmbrajeshofficial%2Fposts%2Fpfbid01CQZYVWCqHvSvsuUZv8Az2EBejFitXRiKHcxA8jCgPSdGUPGsuESjW4mnKoV24oql&show_text=true&width=500
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു