ജറൂസലേം: വടക്കൻ ഗസ്സയില്‍ ഇസ്രായേല്‍ സൈന്യമുണ്ടാക്കിയ നാശനഷ്ടം രണ്ടാം ലോക മഹായുദ്ധത്തില്‍ ജര്‍മൻ നഗരങ്ങളിലുണ്ടായ നാശത്തിന് സമാനമെന്ന് ഫിനാൻഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട്. ജര്‍മൻ നഗരങ്ങളില്‍ വര്‍ഷങ്ങള്‍ കൊണ്ടുണ്ടാക്കിയ നഷ്ടമാണ് വെറും ഏഴ് ആഴ്ച കൊണ്ട് ഇസ്രായേല്‍ ഗസ്സയില്‍ വരുത്തിവച്ചത് എന്നാണ് യുദ്ധ വിദഗ്ധരെ ഉദ്ധരിച്ച് ഫിനാൻഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. വടക്കൻ ഗസ്സയിലെ 60 ശതമാനം കെട്ടിടങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
തീരത്തോട് ചേര്‍ന്ന മൂന്നു ലക്ഷം വീടുകളാണ് തകര്‍ക്കപ്പെടുകയോ താമസയോഗ്യമല്ലാതാക്കുകയോ ചെയ്തത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബോംബിങ്ങില്‍ ഗസ്സ ഒരു പേരു മാത്രമായി എന്നാണ് യുഎസ് സൈനിക ചരിത്രകാരൻ റോബര്‍ട്ട് പാപെ ഫിനാൻഷ്യൻ ടൈംസിനോട് പറഞ്ഞത്. വിനാശകാരിയായ നിരവധി ബോംബുകള്‍ ഗസ്സ മുനമ്പിൽ ഉപയോഗിക്കപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ആക്രമണത്തിനായി ഇസ്രായേല്‍ ഉപയോഗിച്ച സ്ഫോടക വസ്തുക്കളാണ് ഇത്ര കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കിയത്. പരമാവധി നാശം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ 250എല്‍ബി സ്മാള്‍ ഡയമീറ്റര്‍ ഉള്‍പ്പെടെ സൂചിമുന കൃത്യതയുള്ള ബോംബുകളാണ് ഇസ്രായേല്‍ ഉപയോഗിച്ചത്. ലേസര്‍ നിയന്ത്രിത ഹെല്‍ഫയര്‍ മിസൈലുകളാണ് ഹെലികോപ്ടറുകള്‍ ഉപയോഗിച്ചത്. ഇറാഖിലും സിറിയയിലും ഐഎസ്ഐഎസിനെതിരെ യുഎസ സേന ഉപയോഗിച്ച ആയുധമാണിത്.
ലക്ഷ്യസ്ഥാനം കൃത്യമായി ആക്രമിക്കുന്ന ഫയര്‍ ആന്റ് ഫോര്‍ഗറ്റ് സ്പൈക് മിസൈലുകളാണ് മറ്റൊന്ന്. കൊറിയൻ, വിയറ്റ്നാം യുദ്ധത്തില്‍ യുഎസ് സേന ഉപയോഗിച്ച, ഡംബ് ബോംബുകള്‍ എന്നറിയപ്പെടുന്ന എം117 ബോംബുകളും ഇസ്രായേല്‍ ജറ്റുകള്‍ ഗസ്സയില്‍ വര്‍ഷിച്ചു. മൊസൂളില്‍ ഐഎസിനെതിരെ യുഎസ് ഉപയോഗിച്ച 500എല്‍ബി ബോംബുകളുടേതിന് നാലിരട്ടി ശക്തിയുള്ള 2000എല്‍ബി ജിബിയു-31 ബോംബുകളും ജൂതരാഷ്ട്രം ഉപയോഗിച്ചതായി സൈനിക വിദഗ്ധര്‍ പറയുന്നു.
ഹമാസിന്റെ ടണല്‍ ശൃംഖല ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ഇത്രയും വലിയ ആയുധങ്ങള്‍ ഉപയോഗിച്ചതെന്ന് മുൻ പെന്റഗണ്‍ യുദ്ധ തന്ത്രജ്ഞൻ മാര്‍ക് ഗാര്‍ലാസ്കോ പറയുന്നു. അതിവിപുലമായി ഇവ ഉപയോഗിച്ചു എന്നതാണ് ശ്രദ്ധേയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത്തരം ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഇസ്രായേലിനെതിരെ അന്വേഷണം നടത്തണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ട്.
ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെയാണ് ഗസ്സയില്‍ ഇസ്രായേല്‍ സൈനിക നടപടി ആരംഭിച്ചത്. ആദ്യ രണ്ടാഴ്ചയില്‍ തന്നെ ആകാശമാര്‍ഗം വഴി ചുരുങ്ങിയത് ആയിരം ബോംബുകളാണ് ഇസ്രായേല്‍ വര്‍ഷിച്ചത്. മൊസൂളില്‍ ഏറ്റവും തീവ്രതയേറിയ ആക്രമണ ഘട്ടത്തില്‍ പോലും ആഴ്ചയില്‍ 600 വ്യോമാക്രമണമാണ് യുഎസ് നടത്തിയത്.
ഗസ്സയില്‍ വൻതോതില്‍ സിവിലിയന്മാര് കൊല്ലപ്പെട്ടത് ഇസ്രായേലിന്റെ സഖ്യകക്ഷികളെ അലോസരപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കൻ ഗസ്സയില്‍ സാധാരണക്കാരുടെ ജീവൻ നഷ്ടമായതും കിടപ്പാടം ഇല്ലാതായതും തെക്കൻ ഗസ്സയില്‍ ആവര്‍ത്തിക്കരുതെന്ന് യുഎസ് സറ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രസിഡണ്ട് ബെഞ്ചമിൻ നെതന്യാഹുവിന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഫലസ്തീൻ ജനതയുടെ ജീവന് സംരക്ഷണം നല്കാനായില്ലെങ്കില് അത് ഇസ്രായേലിന്റെ തന്ത്രപരമായ പരാജയമായിരിക്കും എന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പ്രതികരിച്ചത്. ദക്ഷിണഭാഗത്ത് വ്യത്യസ്തമായ സമീപനമായിരിക്കും സ്വീകരിക്കുക എന്ന് ഇസ്രായേല്‍ യുഎസിനെ അറിയിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു