വാഷിങ്ടണ്‍: ഫോര്‍ബ്സ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയില്‍ ബാര്‍ബി പാവയും. 64 വര്‍ഷം പ്രായമുള്ള ബാര്‍ബി ഡോള്‍ പട്ടികയില്‍ 100-ാം സ്ഥാനത്താണുള്ളത്.ഒരു പാവയ്ക്ക് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളില്‍ ഇത്ര വലിയ സ്വാധീനം ചെലുത്താൻ കഴിയുന്നത് എങ്ങനെയെന്നത് പലര്‍ക്കും ആശ്ചര്യമാണ്.
എന്നാല്‍, 2023ല്‍ ബാര്‍ബി ഒരു പാവ എന്നതിലുപരി സ്ത്രീശാക്തീകരണത്തിന്റെ പ്രതീകമായി മാറിയെന്നാണ് ഫോര്‍ബ്സ് വിലയിരുത്തുന്നത്. ബാര്‍ബി എന്ന ചിത്രം സംവധാനം ചെയ്ത ഗ്രെറ്റ ഗെര്വിഡിന് ഫോര്‍ബ്സ് നന്ദി പറഞ്ഞു.ഇരുകൈയും നീട്ടിയാണ് ചിത്രം പ്രേക്ഷകര്‍ സ്വീകരിച്ചത്. ആഗോള ബോക്സ് ഓഫീസില്‍ 140 കോടി ഡോളര്‍ സമ്ബാദിച്ച ചിത്രം ഗ്രെറ്റ ഗെര്വിഡിനെ സംവിധായിക എന്ന നിലയില്‍ 100 കോടി ഡോളറിലധികം വരുമാനം നേടുന്ന ആദ്യ വനിതയാക്കിമാറ്റി.
1959-ല്‍ റൂത്ത് ഹാൻഡ്ലറാണ് ബാര്‍ബിയെ സൃഷ്ടിച്ചത്. ഒരു സ്ത്രീക്ക് കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനേക്കാള്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാൻ കഴിയുമെന്ന് തന്റെ മകളെ മനസിലാക്കാൻ വേണ്ടിയായിരുന്നു അദ്ദേഹം ബാര്‍ബിയെ നിര്‍മിച്ചത്.പെണ്‍കുട്ടികളുടെ മനസ്സ് രൂപപ്പെടുത്തുന്നതില്‍ ബാര്‍ബി നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന് ഉപഭോക്തൃ സ്വഭാവത്തെക്കുറിച്ച് പഠിക്കുന്ന ന്യൂയോര്‍ക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രൊഫസറായ കോളിൻ കിര്‍ക്ക് പറയുന്നു. ബാര്‍ബിക്ക് നമ്മുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കാൻ കഴിയുമെന്നത് ശരിയാണ്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ഈ പാവയില്‍ തങ്ങളെ കണ്ടെത്താനാവുമെന്നും കോളിൻ കിര്‍ക്ക് പറയുന്നു.
read also:ചന്ദ്രനിലേക്ക് പോകാൻ യു.എ.ഇയും; ചര്‍ച്ച സ്ഥിരീകരിച്ച് നാസ
ടിക് ടോക്കിലും ഇൻസ്റ്റഗ്രാമിലും അഞ്ചു ദശലക്ഷവും യൂട്യൂബില്‍ 12 ദശലക്ഷവും ഫോളോവേഴ്സുമായി ബാര്‍ബി ആധിപത്യം തുടരുകയാണ്. നിഷേധിക്കാനാവാത്ത സ്വാധീനമാണ് ബാര്‍ബി സമൂഹത്തില്‍ സൃഷ്ടിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു