ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുന്ന നാസയുടെ പദ്ധതിയില്‍ യു.എ.ഇയും ഭാഗമായേക്കും. യു.എ.ഇ ബഹിരാകാശ ഏജൻസിയായ മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ നിലയം ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയതായി നാസ അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ വെളിപ്പെടുത്തി.
മനുഷ്യനെ ചന്ദ്രനിലയക്കുന്ന നാസയുടെ ആര്‍ടെമിസ് പദ്ധതിയിലാണ് യു.എ.ഇ കൈകോര്‍ക്കാൻ ഒരുങ്ങുന്നത്. എന്നാല്‍, ചര്‍ച്ചകള്‍ തുടരുകയാണെന്നും പ്രഖ്യാപനങ്ങളൊന്നും നടത്തുന്നില്ലെന്നും അത് യു.എ.ഇ ബഹിരാകാശ നിലയത്തിന് വിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആര്‍ടെമിസ് പദ്ധതിയുടെ ഭാഗമായി ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ബഹിരാകാശ നിലയത്തിന് സമാനമായ രീതിയില്‍ സ്റ്റേഷൻ നിര്‍മിക്കാൻ നാസക്ക് പദ്ധതിയുണ്ട്. സ്റ്റേഷനുവേണ്ടി അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിനല്‍കുന്നതിന് യു.എ.ഇ നേരത്തേ താല്പര്യം പ്രകടിപ്പിച്ചിരുന്നു. രാജ്യത്തെ ബഹിരാകാശ സഞ്ചാരികള്‍ക്ക് ചന്ദ്രനിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാൻ ഇത് വഴിതുറക്കും. ഇതിന്റെ ഭാഗമാകാൻ യു.എ.ഇക്ക് സാധിച്ചാല്‍ മനുഷ്യനെ അയക്കുന്ന ദൗത്യവും എളുപ്പമാകും.
നാസയുടെ ഭാവി ചാന്ദ്രദൗത്യങ്ങള്‍ക്കായി ഡാറ്റ ശേഖരിക്കാൻ ഓറിയോണ്‍ ബഹിരാകാശ പേടകവുമായി കഴിഞ്ഞ വര്‍ഷം ചന്ദ്രനിലേക്ക് ആര്‍ട്ടെമിസ്-1 ഫ്ലൈറ്റ് വിക്ഷേപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ആര്‍ട്ടെമിസ്-2 അടുത്ത വര്‍ഷം വിക്ഷേപിക്കും. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വലംവെക്കുന്നതിന് യു.എസ്, കനേഡിയൻ ബഹിരാകാശയാത്രികരാണ് ഇതില്‍ യാത്ര ചെയ്യുക.2027ലാണ് 50 വര്‍ഷത്തിനിടയിലെ ആദ്യ മനുഷ്യ ചാന്ദ്ര ലാൻഡിങിന് വേണ്ടി ആര്‍ട്ടെമിസ്-3 ആസൂത്രണം ചെയ്തിരിക്കുന്നത്.
Read also:അജിയോ ‘ബിഗ് ബോൾഡ് സെയിൽ’ തുടങ്ങി
ഇതിനകം രണ്ട് ഇമാറാത്തികള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. ആദ്യ ബഹിരാകാശ സഞ്ചാരിയായ ഹസ്സ അല്‍ മൻസൂരിയും അറബ് ലോകത്തെ ആദ്യ ദീര്‍ഘകാല ബഹിരാകാശ യാത്രികനായ സുല്‍ത്താൻ അല്‍ നിയാദിയുമാണത്. ഇരുവരുടെയും യാത്രകള്‍ വിജയകരമായതിനുശേഷം പുതിയ ദൗത്യങ്ങള്‍ക്കായി ഒരുങ്ങുകയാണെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു. ചന്ദ്രനിലേക്ക് പോകാനുള്ള സന്നദ്ധത ഇരുവരും നേരത്തേ പ്രഖ്യാപിച്ചിട്ടുമുണ്ട്. ചാന്ദ്ര ദൗത്യത്തിന് ധാരണയായാല്‍ ഇവരില്‍ ഒരാള്‍ക്കായിരിക്കും അവസരം ലഭിക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു