മുക്കം:ജീരക സോഡയില്‍ ചത്ത എലിയെ കണ്ടെത്തി. മുക്കംകടവ് പാലത്തിനു സമീപമുള്ള തട്ടുകടയില്‍നിന്ന് വാങ്ങിയ ജീരകസോഡയിലാണ് ചത്ത എലിയെ കണ്ടത്.ഞായറാഴ്ച രാത്രിയാണ് സംഭവം. ജീരകസോഡ കുടിച്ച മുക്കം മുത്തേരി സ്വദേശി വിനായക് എന്ന യുവാവിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതോടെ ചികിത്സ തേടി.
രാത്രി 8:45ഓടെ തട്ടുകടയില്‍ എത്തിയ വിനായക് ജീരകസോഡ വാങ്ങിച്ച് കുടിക്കുന്ന സമയത്ത് രുചി വ്യത്യാസവും ദുര്‍ഗന്ധവും അനുഭവപ്പെടുകയായിരുന്നു. ഇതോടെ സോഡ കുപ്പി പരിശോധിച്ചപ്പോഴാണ് സോഡയില്‍ എലി ചത്തുകിടക്കുന്നതിന് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് വിനായക് സുഹൃത്തുക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് സുഹൃത്തുക്കളെത്തി ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ട വിനായകിനെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം തന്റെ കടയിലെത്തിയ ആള്‍ക്ക് ജീരകസോഡ പൊട്ടിച്ചു നല്‍കിയെങ്കിലും എലി ശ്രദ്ധയില്പെട്ടിരുന്നില്ലെന്ന് കടയുടമ പറഞ്ഞു. വിനായക് പറഞ്ഞപ്പോഴാണ് സംഭവം ശ്രദ്ധിച്ചതെന്നും താൻ ആറു മാസമായി ഇതേ കമ്ബനിയുടെ സോഡ ഇറക്കി വില്പന നടത്തുന്നുണ്ടെന്നും ഇതുവരെ ഇത്തരമൊരു പ്രശ്നം ഉണ്ടായിട്ടില്ലെന്നും കടയുടമ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ ബന്ധുക്കള്‍ ആരോഗ്യവകുപ്പിനെ വിളിച്ച് വിവരമറിയിക്കുകയും മുക്കം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു