മിഷോങ് ചുഴലിക്കാറ്റ് അതി തീവ്രമായതോടെ ചെന്നൈയില്‍ കനത്ത മഴ തുടരുന്നു.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്ര ന്യൂനമര്‍ദ്ദം അതിതീവ്ര ചുഴലിക്കാറ്റായി തെക്കു പടിഞ്ഞാറൻ തീരത്തേക്ക് അതിവേഗതയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
കാറ്റിന്റെ സഞ്ചാരം അതിവേഗത്തിലായതിനാൽ താമസമില്ലാതെ തന്നെ കര തൊടുമെന്നാണ് നിഗമനം. ചെന്നൈ തീരത്തു നിന്നു 90 കിലോമീറ്റര്‍ അകലെയാണ് നിലവില്‍ കാറ്റ്.ചുഴലിക്കാറ്റ് ഇന്നുച്ചയോടെ ആന്ധ്രയിലെ നെല്ലൂരിനും മച്ചിലപട്ടണത്തിനും ഇടയിൽ കര തൊടുമെന്നാണ് പ്രവചനം. കരയിൽ പ്രവേശിക്കുമ്പോൾ 110 കിലോമീറ്റർ വരെ ചുഴലിക്കാറ്റിന് വേഗത പ്രതീക്ഷിക്കുന്നതിനാൽ അതീവ ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കനത്ത മഴയെ തുടർന്ന് ചെന്നൈ വിമാനത്താവളം കഴിഞ്ഞ ദിവസം അടച്ചിരുന്നു.33 വിമാനങ്ങളാണ് ബംഗളൂരുവിലേക്ക് വഴി തിരിച്ചുവിട്ടത്.
രക്ഷാപ്രവര്‍ത്തനത്തിനു സൈന്യത്തിന്റെ 12 യൂണിറ്റുകള്‍ രംഗത്തിറങ്ങി.
മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും.തമിഴ്നാട്ടിൽ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.കാറ്റിന്റെ തീവ്രതയില്‍ ചെന്നൈയില്‍ പേമാരി തുടരുകയാണ്.നഗരത്തില്‍ വെള്ളം ഉയർന്ന നിലയിൽ തന്നെയാണ്.തീര പ്രദേശങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാണ്.12 അടിയിലേറെ ഉയരത്തിലാണ് തിരമാലകള്‍ കരയിലേക്കടിക്കുന്നത്.