വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ കൃത്യമായി മനസിലാക്കാനും അതിനനുസരിച്ച് നിക്ഷേപം ക്രമീകരിക്കാനും സാധിക്കാത്തവര്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ മാര്‍ഗം സ്ഥിര നിക്ഷേപമാണ്.
കുറഞ്ഞ കാലയളവ് മുതല്‍ 10 വര്‍ഷം വരെ കാലയളവുള്ള സ്ഥിര നിക്ഷേപങ്ങളുണ്ട്. അതുകൊണ്ടു തന്നെ സാമ്ബത്തിക ലക്ഷ്യം മനസിലാക്കി അതിനനുസരിച്ച് നിക്ഷേപങ്ങള്‍ ക്രമീകരിക്കണം. ചെറിയ കാലയളവിലേക്ക് നിക്ഷേപങ്ങള്‍ നടത്താൻ തീരുമാനിച്ചവര്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നുണ്ട്.
അമൃത് കലാഷ് എഫ്ഡി സ്കീം
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കും പൊതുമേഖല സ്ഥാപനവുമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്ബിഐയുടെ ജനപ്രിയ നിക്ഷേപ പദ്ധതികളില്‍ ഒന്നാണ് അമൃത് കലാഷ് എഫ്ഡി സ്കീം. കുറഞ്ഞ സമയത്തിനുള്ളില്‍ പോലും നിക്ഷേപിച്ച തുകയ്ക്ക് മികച്ച പലിശ നല്കുന്ന ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി) പദ്ധതിയാണിത്. 2023 ഏപ്രില്‍ 12-നാണ് പദ്ധതിക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടക്കം കുറിച്ചത്. ഇന്ത്യക്കാര്‍ക്കും എൻആര്‍ഐകള്‍ക്കും ഇതില്‍ നിക്ഷേപിക്കാം. എന്നാല്‍ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കണമെങ്കില്‍ നിക്ഷേപം ഡിസംബറില്‍ തന്നെ നടത്തണം. കാരണം അമൃത് കലാഷ് എഫ്ഡി സ്കീമില്‍ നിക്ഷേപിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31 ആണ്.
പലിശ നിരക്ക്
400 ദിവസമാണ് അമൃത് കലാഷ് എഫ്ഡി സ്കീമിന്റെ കാലാവധി. 7.10 ശതമാനമാണ് നിക്ഷേപത്തിന് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്ക്ക് 7.60 ശതമാനം പലിശ ലഭിക്കും. ഏതൊരു എസ്ബിഐ എഫ്ഡിയുടെയും ഏറ്റവും ഉയര്‍ന്ന പലിശ നിരക്കാണിത്. അമൃത് കലാഷ് സ്കീമിന് കീഴില്‍, പരമാവധി രണ്ട് കോടി രൂപ വരെ നിക്ഷേപിക്കാം. 400 ദിവസത്തിന് ശേഷം അതായത് 1 വര്‍ഷവും 35 ദിവസവും, നിങ്ങളുടെ സ്കീം മെച്യൂര്‍ ആകുകയും പലിശ സഹിതം നിങ്ങള്‍ക്ക് പണം തിരികെ ലഭിക്കുകയും ചെയ്യും.
എങ്ങനെ നിക്ഷേപിക്കാം
ഓണ്‍ലൈനായും ഓഫ്ലൈനായും അമൃത് കലാഷ് എഫ്ഡി സ്കീമില്‍ നിക്ഷേപിക്കാം. ഓണ്‍ലൈനില്‍ നിക്ഷേപിക്കുന്നതിന്, നെറ്റ്ബാങ്കിംഗിന്റെയോ
എസ്ബിഐ യോനോ ആപ്പിന്റെയോ സഹായം സ്വീകരിക്കാം. ഈ സ്കീമില്‍, മുൻകൂര്‍ പിൻവലിക്കല്‍, വായ്പ എന്നിവയുടെ സൗകര്യവും ലഭിക്കും. അതായത്, പോളിസി ഉടമ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്ബ് തുക പിൻവലിക്കാൻ സാധിക്കും.
എസ്ബിഐയുടെ മറ്റ് എഫ്ഡികളുടെ പലിശ നിരക്ക്
1. 7 ദിവസം മുതല്‍ 45 ദിവസം വരെ – 3.00 ശ ശതമാനം
2. 180 ദിവസം മുതല്‍ 210 ദിവസം വരെ – 5.25 ശതമാനം
3. 211 ദിവസത്തില്‍ കൂടുതല്‍ എന്നാല്‍ 1 വര്‍ഷത്തില്‍ താഴെ – 5.75 ശതമാനം
4. 1 വര്‍ഷത്തില്‍ കൂടുതല്‍ എന്നാല്‍ 2 വര്‍ഷത്തില്‍ താഴെ – 6.80 ശതമാനം
5. 2 വര്‍ഷത്തില്‍ കൂടുതല്‍ എന്നാല്‍ 3 വര്‍ഷത്തില്‍ താഴെ – 7.00 ശതമാനം
6. 3 വര്‍ഷത്തില്‍ കൂടുതല്‍ എന്നാല്‍ 5 വര്‍ഷത്തില്‍ താഴെ – 6.50 ശതമാനം
7. 5 വര്‍ഷത്തിന് മുകളിലും 10 വര്‍ഷം വരെയും – 6.50 ശതമാനം
മുതിര്‍ന്ന പൗരന്മാര്ക്ക് അധിക പലിശ
മുതിര്‍ന്ന പൗരന്മാര്ക്ക് ഈ എല്ലാ എസ്ബിഐ എഫ്ഡി സ്കീമുകളിലും 0.50 ശതമാനം കൂടുതല്‍ പലിശ ലഭിക്കും. എന്നാല്‍ 5 വര്‍ഷത്തില്‍ കൂടുതലും 10 വര്‍ഷം വരെയുമുള്ള സ്കീമുകള്‍ക്ക് 1 ശതമാനം കൂടുതല്‍ പലിശ ലഭിക്കും. അതായത് മുതിര്‍ന്ന പൗരന്മാര്ക്ക് 7.50 ശതമാനം പലിശയാണ് 5 വര്‍ഷത്തില്‍ കൂടുതലും 10 വര്‍ഷം വരെയുമുള്ള നിക്ഷേപത്തിന് ലഭിക്കുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു