ആത്മവിശ്വാസം അതിരുകടന്ന് ജയിക്കാൻ ഇനി ആളും അര്‍ഥവുമൊന്നും വേണ്ടെന്നും താനൊരാള്‍ മതിയെന്നും തീരുമാനിച്ച് ഒറ്റയാനായി മുന്നോട്ടുപോയ കമൽനാഥ്ന് ബി.ജെ.പിയും മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനും മധ്യപ്രദേശിലെ അപ്രതീക്ഷിത വിജയമായിരുന്നു മുന്നിൽ വെച്ചു കൊടുത്തത്.മറുഭാഗത്ത് ശക്തമായ ഭരണവിരുദ്ധ വികാരം മൂലം രാഷ്ട്രീയഭാവി തീര്‍ന്നുവെന്ന് പാര്‍ട്ടിയും മാധ്യമങ്ങളും ഒരു പോലെ തീര്‍പ്പാക്കിയേടത്ത് നിന്നാണ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാൻ എണീറ്റുവരുന്നത്.
മധ്യപ്രദേശ് ഭരിക്കാനുള്ള അവസരം കൈവന്നുവെന്ന് കരുതിയാണ് കമല്‍നാഥ് കോണ്‍ഗ്രസ് ഹൈകമാൻഡിനും ഇൻഡ്യ സഖ്യത്തിനും അതീതനായി മുന്നോട്ടുപോയത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് പയറ്റിയത് ഹിന്ദുത്വ വര്‍ഗീയതക്കെതിരായ രാഷ്ട്രീയമാണെങ്കില്‍ അതിന്റെ വിപരീത ദിശയില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വഴിയേ കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പിലേക്ക് കൊണ്ടുപോകുകയായിരുന്നു കമല്‍നാഥ്. നേരിട്ട് മല്‍സരത്തിലായ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ അജണ്ടയിലും വാഗ്ദാനങ്ങളിലും പ്രകടമായ ഒരു വ്യത്യാസമില്ലാതായ മധ്യപ്രദേശില്‍ ഹിന്ദുത്വ അജണ്ടയിലും സൗജന്യ വാഗ്ദാനങ്ങളിലും മുന്നില്‍ നിന്ന ബി.ജെ.പി ഫലം തൂത്തുവാരി.
സൗജന്യങ്ങള്‍ കൊണ്ട് കമല്‍നാഥ് ഭരണം പിടിക്കുമെന്ന് കരുതിയേടത്ത് ഭരണത്തിന്റെ അവസാന നാളുകളില്‍ പ്രഖ്യാപിച്ച സൗജന്യങ്ങള്‍ കൊണ്ട് ശിവരാജ് അവരെ തോല്പിച്ചു. ബി.ജെ.പിയെ നേരിടാൻ ആര്.എസ്.എസുകാരെ പോലും രംഗത്തിറക്കിയ കമല്‍നാഥ് അവരുടെ ഭിന്നിപ്പിക്കല്‍ തന്ത്രം തിരിച്ചു പയറ്റുന്നത് തിരിച്ചടി നല്‍കാനാണെന്ന് ന്യായീകരിച്ചു. രാമായണ സീരിയലിലെ ഹനുമാനായ വിക്രം മസ്തല്‍ മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനെതിരെയും പഴയകാല ആര്.എസ്.എസുകാരൻ അവ്ധേഷ് നായക് സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്രക്കെതിരെയും സ്ഥാനാര്‍ഥികളായി.
ബി.ജെ.പി സ്ഥാനാര്‍ഥിയായിരിക്കേ ഭൂരിപക്ഷ വോട്ടിനായി വര്‍ഗീയ കലാപമുണ്ടാക്കിയ കേസില്‍ പ്രതിയായിരുന്നു അവ്ധേഷ്. ആര്.എസ്.എസ് -ബി.ജെ.പി നേതാക്കള്‍ക്കിടയിലെ തര്‍ക്കത്തില്‍ നരോത്തം മിശ്രയെ പാഠം പഠിപ്പിക്കാനായിരുന്നു കോണ്‍ഗ്രസിലേക്കുള്ള അവധേഷിന്റെ വരവ്.ഭരണവും മുഖ്യമന്ത്രി പദവും കൈവിട്ടുപോകുമോ എന്ന് ഭയന്ന കമല്‍നാഥ് ബാബരി മസ്ജിദ് പൂട്ട് പൊളിച്ച് ഹിന്ദുക്കള്‍ക്ക് ആരാധനക്കായി തുറന്നുകൊടുത്ത് രാമക്ഷേത്ര നിര്‍മാണത്തിന് ആദ്യമായി വഴിയൊരുക്കിയത് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും കോണ്‍ഗ്രസ് സര്‍ക്കാറുമാണെന്ന് ജനങ്ങളെ ഓര്‍മിപ്പിച്ച് രാമക്ഷേത്രത്തിന്റെ അക്കൗണ്ടില്‍ വീഴുന്ന വോട്ടും കോണ്‍ഗ്രസ് പെട്ടിയിലാക്കാൻ നോക്കി.
മറ്റു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതൃത്വങ്ങളെ പോലെ ഇൻഡ്യ സഖ്യം വേണ്ടെന്ന് വെക്കുക മാത്രമായിരുന്നില്ല മധ്യപ്രദേശില്‍ ചെയ്തത്. ഒരു ഡസനിലേറെ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്ത ഇൻഡ്യ സഖ്യത്തിന്റെ പ്രഥമ നിര്‍വാഹക സമിതി ഭോപാലില്‍ നടത്താൻ നിശ്ചയിച്ച മുന്നണിയുടെ പ്രഥമ റാലി കമല്‍നാഥ് സ്വന്തം നിലക്ക് റദ്ദാക്കി.
കര്‍ണാടക ബി.ജെ.പിയില്‍ നിന്നും പിടിച്ചെടുക്കാൻ നേതൃത്വം നല്കിയ കോണ്‍ഗ്രസ് നേതാക്കളെ മധ്യപ്രദേശില്‍ പരമാവധി പ്രചാരണത്തിനിറക്കാതിരിക്കാനും ശ്രദ്ധിച്ചു.സഖ്യത്തിലെ ഘടകകക്ഷിയായ സമാജ്വാദി പാര്‍ട്ടിയെ ആറ് സീറ്റുകള്‍ വാഗ്ദാനം ചെയ്ത ശേഷം വാക്കുമാറി. ജയിക്കാൻ ഇനി ആരും വേണ്ടെന്ന് തീരുമാനിച്ച് ‘ഇൻഡ്യ’ സഖ്യത്തെ മൂലയില്‍ വെക്കാൻ കമല്‍നാഥ് തീരുമാനിച്ചതോടെ എങ്കിലതൊന്ന് കാണണമല്ലോ എന്ന നിലക്ക് സമാജ്വാദി പാര്‍ട്ടി കോണ്‍ഗ്രസിനോട് മല്‍സരത്തിനിറങ്ങി. ആം ആദ്മി പാര്‍ട്ടിയും ജനതാദള്‍ യുവും കൂടി മല്‍സര രംഗത്തിറങ്ങിയതോടെ ഇൻഡ്യ സഖ്യം തമാശയായി. സഖ്യത്തിലില്ലാത്ത ബി.എസ്.പി അടക്കമുള്ള മൂന്നാം കക്ഷികളും കോണ്‍ഗ്രസിന്റെ വോട്ടുകളിലേക്ക് കടന്നുകയറി.
read also:ഗുണ്ടാനേതാവ് അമൻ സിങ് ജയിലില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു
മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിയുടെ ഒന്നാമത്തെ ഉത്തരവാദി കമല്‍നാഥ് ആണെങ്കില്‍ പിന്നില്‍ നിന്ന് കാര്യങ്ങള്‍ എല്ലാം നിയന്ത്രിച്ച ദിഗ്വിജയ് സിങ്ങാണ് രണ്ടാമത്തെ ഉത്തരവാദി. ജ്യോതിരാദിത്യ സിന്ധ്യയെ പുകച്ച് ചാടിച്ചതോടെ ചമ്ബല്‍ ഗ്വളിയോര്‍ മേഖലയില്‍ സ്വന്തം മകന് കോണ്‍ഗ്രസ് മേല്‍വിലാസമുണ്ടാക്കാമെന്ന ലക്ഷ്യമേ ദിഗ്വിജയ് സിങ്ങിനുണ്ടായിരുന്നുള്ളൂ. ആദ്യ രണ്ടു സ്ഥാനാര്‍ഥി പട്ടികയില്‍ പേരില്ലാതിരുന്ന ശിവരാജിന് ഒടുവില്‍ സീറ്റ് നല്‍കിയെങ്കിലും മുഖ്യമന്ത്രിയാക്കില്ലെന്നായിരുന്നു ബി.ജെ.പി പ്രചാരണം.ബദല്‍ മുഖങ്ങളെന്ന് തോന്നിക്കാൻ മൂന്ന് കേന്ദ്രമന്ത്രിമാരടക്കം ഏഴ് എം.പിമാരെ നിയമസഭയിലേക്ക് മല്‍സരിക്കാനിറക്കിയിട്ടും ഭരണവിരുദ്ധ വികാരം മറികടക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് പറഞ്ഞതത്രയും വിഴുങ്ങി സൗജന്യ വാഗ്ദാനങ്ങള്‍ വാരിവിതറി ശിവരാജിനെ തന്നെ മുന്നില്‍ നിര്‍ത്തി ബി.ജെ.പി അവസാനത്തെ അടവ് പുറത്തെടുത്തത്.
ശിവരാജിന്റെ പേര് റാലികളില്‍ ബോധപൂര്‍വം പറയാതിരുന്ന മോദിയുടെ നാവില്‍ നിന്ന് അവസാന ഘട്ടമെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ഗുണഗണങ്ങള്‍ വര്‍ണിക്കുന്നത് കേള്‍ക്കേണ്ടി വന്നു. ഭരണം അവസാനിക്കാൻ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ തുടങ്ങിയ ലാഡ്ലി ബഹൻ യോജനയായിരുന്നു ശിവരാജിന്റെ പ്രധാന തുറുപ്പുശീട്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു