രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തലൈവര്‍ 171’.സണ്‍ പിക്ചേര്‍സ് നിര്‍മ്മിക്കുന്ന ചിത്രം തന്റെ എല്‍സിയുവില്‍ വരുന്നതല്ലെന്ന് ലോകേഷ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ പ്രധാന വില്ലനായി പൃഥ്വിരാജ് സുകുമാരന്‍ എത്തിയെക്കുമെന്ന് റിപ്പോര്‍ട്ട്. ജനുവരിയോടെ ലോകേഷ് രജനി ചിത്രം ആരംഭിക്കും എന്നാണ് വിവരം.കുറച്ചു നാളുകളായി തലൈവര്‍ ലോകേഷ് ചിത്രത്തില്‍ ശക്തനായ വില്ലന്‍ കഥാപാത്രമായി ആര് വരും എന്ന ചര്‍ച്ച ശക്തമായിരുന്നു.
എന്നാല്‍ ഇത് സംബന്ധിച്ച് ലോകേഷ് ടീമിന്റെ ഭാഗത്ത് നിന്നോ, പൃഥ്വിരാജിന്റെ ഭാഗത്ത് നിന്നോ സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല. അതേ സമയം നേരത്തെ ലിയോ ചിത്രത്തില്‍ ഹരോള്‍ഡ് ദാസ് എന്ന വേഷത്തില്‍ ആദ്യം പൃഥ്വിരാജിനെ ലോകേഷ് ആലോചിച്ചിരുന്നു. എന്നാല്‍ പിന്നീട് പൃഥ്വിരാജിന്റെ ഡേറ്റ് പ്രശ്നത്താല്‍ മാറിപോവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അതിനാലാണ് പുതിയ ചിത്രത്തില്‍ പൃഥ്വിയെ ആലോചിക്കുന്നത് എന്നാണ് വിവരം.’തലൈവര്‍ 171′ സണ്‍ പിക്ചേഴ്സാണ് നിര്‍മിക്കുന്നത്. അനിരുദ്ധാണ് സംഗീതസംവിധാനം. ലോകേഷ് കനകരാജ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ അന്‍പറിവ് ടീം സംഘട്ടനസംവിധാനമൊരുക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു