കടുത്തുരുത്തി: കാപ്പ നിയമം ലംഘിച്ച പ്രതി പൊലീസ് പിടിയിൽ. അതിരമ്പുഴ നാല്പാത്തിമല ഭാഗത്ത് പള്ളിപ്പറമ്പില്‍ അഖില്‍ ജോസഫി(29)നെയാണ് കാപ്പ നിയമം ലംഘിച്ചതിന് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍ എന്നീ സ്റ്റേഷനുകളില്‍ കൊലപാതകശ്രമം, അടിപിടി തുടങ്ങി നിരവധി കേസുകളിലെ പ്രതിയായ ഇയാള്‍ക്കെതിരേ ജില്ലാ പൊലീസ് ചീഫ് കെ. കാര്‍ത്തിക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാപ്പാ നിയമപ്രകാരം ആറു മാസത്തേക്ക് ജില്ലയില്‍ നിന്നും ഇയാളെ നാടുകടത്തി ഉത്തരവാകുകയായിരുന്നു.
എന്നാല്‍, ഇയാള്‍ ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് കടന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കടുത്തുരുത്തി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ കടുത്തുരുത്തിയില്‍ നിന്നും പിടികൂടിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു