ചെന്നൈ: ഐപിഎസ് ഉദ്യോഗസ്ഥയ്ക്കു നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസിലെ പ്രതിയായ മുന്‍ ഡിജിപി രാജേഷ് ദാസിനു നിര്‍ബന്ധിത വിരമിക്കല്‍ ശിക്ഷക്ക് ഉത്തരവ്. ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നിര്‍ബന്ധിത വിരമിക്കലിനുള്ള ഉത്തരവ്. ഓള് ഇന്ത്യ സര്‍വീസസ് ചട്ടങ്ങളനുസരിച്ചു തമിഴ്നാട് സര്‍ക്കാര്‍ രാജേഷ് ദാസിനു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു.
സര്‍വീസില്‍ നിന്നു വിരമിക്കാന്‍ ഒരു മാസം കൂടി ബാക്കി നില്‍ക്കെയാണ് നടപടി. 2021 ഫെബ്രുവരിയില്‍, അന്നത്തെ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരക്ഷ ഒരുക്കുന്നതിനിടെയാണു രാജേഷ് ദാസ് തന്റെ വാഹനത്തില്‍ വനിതാ ഉദ്യോഗസ്ഥയെ ലൈംഗികമായി അതിക്രമിച്ചതെന്ന പരാതി ഉയര്‍ന്നത്.
പരാതി നല്‍കരുതെന്ന് പറഞ്ഞു രാജേഷ് വനിതാ ഓഫീസറെ ഭീഷണിപ്പെടുത്തിയിരുന്നു. ഒപ്പം മറ്റ് ചില പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. എന്നാല്‍ ഭീഷണി വകവെക്കാതെ വനിതാ ഉദ്യോഗസ്ഥ അന്നത്തെ ഡിജിപിക്ക് പരാതി നല്കി. കേസില്‍ കുറ്റക്കാരനെന്നു തെളിഞ്ഞതോടെ പ്രത്യേക കോടതി രാജേഷ് ദാസിന് പിഴയും 3 വര്‍ഷം തടവും വിധിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു