കൊച്ചി: മുതിര്‍ന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും മുന്‍ രാഷ്ട്രപതിയുടെ സെക്രട്ടറിയുമായിരുന്ന ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് അന്തരിച്ചു. 73 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. കൊല്ലം ക്ലാപ്പന സ്വദേശിയാണ്.
2014 ല്‍ എറണാകുളത്ത് ലോക്സഭ തെരഞ്ഞെടുപ്പില്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഇടതു സ്ഥാനാര്‍ത്ഥിയായി പ്രൊഫ. കെ വി തോമസിനെതിരെ മത്സരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു.
ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍, മോദിക്ക് കീഴില്‍ വിവിധ വകുപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് കേന്ദ്രസര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലും ക്രിസ്റ്റി ഫെര്‍ണാണ്ടസ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു