ജയ്പൂര്‍: രാജസ്ഥാനിലെ രണ്ടു സിറ്റിങ് സീറ്റുകൾ കൈവിട്ട് സിപിഎം. 2018-ലെ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനൊപ്പം നിന്ന ദുംഗര്‍ഗഡ്, ഭദ്ര എന്നീ മണ്ഡലങ്ങൾ രണ്ടും നഷ്ടമായി.
ദുംഗര്‍ഗഡില്‍ ഗിര്‍ധരിലാല്‍ മഹിയയും ഭദ്രയില്‍ ബല്‍വാന്‍ പൂനിയയുമാണ് സീറ്റ് നഷ്ടപ്പെട്ട സിറ്റിങ് എംഎൽഎമാർ. ദുംഗര്‍ഗഡില്‍ ഇത്തവണ ഗിര്‍ധരിലാല്‍ മഹിയ മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെടുകയും ചെയ്തു. ബി.ജെ.പി സ്ഥാനാര്‍ത്ഥി താരാചന്ദ് 8125 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിലെ മംഗളറാം ഗോദാര രണ്ടാമതെത്തി.
സിപിഎം അംഗമായിരുന്ന ബല്വൻ പൂനിയ കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നിരയില്‍ ശക്തമായ സാന്നിധ്യമായിരുന്നു. വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥി സഞ്ജീവ് കുമാര്‍ 102748 വോട്ടുകള്‍ നേടിയപ്പോള്‍ ബല്വന് പൂനിയ 101616 വോട്ടുകള്‍ നേടാനായി.
അതേസമയം മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന് കാരണമായ ഘടകങ്ങള്‍ പലതാണ്. 1035വോട്ടുകളാണ് മണ്ഡലത്തില്‍ ബല്വൻ സിങ് എന്ന അപര സ്ഥാനാര്‍ത്ഥി മാത്രം നേടിയത്. പത്ത് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച തിരഞ്ഞെടുപ്പില്‍ പത്താം സ്ഥാനത്താണ് അപരൻ ഫിനിഷ് ചെയ്തത്. അതേസമയം കോണ്‍ഗ്രസിനും ആം ആദ്മി പാര്‍ട്ടിക്കും കാര്യമായ നേട്ടമുണ്ടാക്കാനായില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു