തിരുവനന്തപുരം: ഞായറാഴ്ച വൈകിട്ട് വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പ്രമുഖ വിദഗ്ധനും ദലിത് ചിന്തകനുമായ ഡോ.എം കുഞ്ഞാമന്റെ വീട്ടില്‍ നിന്നും കുറിപ്പ് കണ്ടെത്തി. താന്‍ ഈ ലോകത്ത് നിന്നും പോകുന്നുവെന്നും ഏറെ നാളായി ഇക്കാര്യം ആലോചിച്ചിരുന്നെന്നും കുറിപ്പിലുണ്ട്. മറ്റാര്‍ക്കും ഇതില്‍ ഉത്തരവാദിത്തമില്ലെന്നും കുറിപ്പില്‍ പറയുന്നു.
ഇന്നലത്തെ തീയതിയിലാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. കുഞ്ഞാമന്റെ വീടിന്റെ മുന്‍വശത്തെ മുറിയില്‍ മേശയിലാണ് കുറിപ്പ് കണ്ടെടുത്തത്. വീട്ടില്‍ പൊലീസ് പരിശോധന നടത്തുന്നുണ്ട്.
ഇന്ന് വൈകുന്നേരം തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിലാണ് കുഞ്ഞാമനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 27 വര്‍ഷം കേരള സര്‍വകലാശാലയില്‍ സാമ്ബത്തിക ശാസ്ത്ര അധ്യാപകനായിരുന്നു. കെ.ആർ നാരായണന് ശേഷം സാമ്പത്തിക ശാസ്ത്രം എം.എയിൽ ഒന്നാം റാങ്ക് നേടിയ ആദ്യ ദലിത് കേരളീയനായിരുന്നു അദ്ദേഹം.
2021ൽ കേരള സാഹിത്യ അക്കാദമിയുടെ മികച്ച ആത്മകഥയ്ക്കുള്ള അവാർഡ് നിരസിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് അവാർഡ് നിരസിച്ചത്. എതിര് എന്ന ആത്മകഥയ്ക്ക് ആയിരിന്നു അവാർഡ്. ദലിത് ജീവിതത്തെക്കുറിച്ച് ആയിരുന്നു ആത്മകഥയിൽ കുഞ്ഞാമൻ പറഞ്ഞിരുന്നത്. ഇത്തരത്തിലുള്ള ബഹുമതികളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് നന്ദിപൂർവം അവാർഡ് നിരസിക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു