അള്‍ട്രാ മാരത്തോണില്‍ 115 കിലോമീറ്റെര്‍ ദൂരം ഓടി നേട്ടം കൈവരിച്ചുകൊണ്ട് പ്രവാസി മലയാളിയും

 

മസ്‌കറ്റ്: മസ്‌കറ്റില്‍ നടന്ന 115 കിലോമീറ്റർ അന്തര്‍ദേശീയ ‘ഹിമാം അള്‍ട്രാ’ മരത്തോണില്‍ ലക്‌ഷ്യം കൈവരിച്ചുകൊണ്ട് ആലപ്പുഴ സ്വദേശി ബിന്നി ജേക്കബും.  ലോകത്തിലെ തന്നെ ഏറ്റവും കഠിനമായ കായിക മത്സര ഇനങ്ങളിൽ ഒന്നാണ് ‘ഹിമാം അള്‍ട്രാ മാരത്തോൺ’. 

അറുപത്തിരണ്ടിൽ പരം രാജ്യങ്ങളിൽ നിന്നായി എഴുനൂറ്റി അൻപതിലേറെ കായികതാരങ്ങൾ പങ്കെടുത്ത ഹിമാം അള്‍ട്രാ മരത്തോണില്‍ മുപ്പത് മണിക്കൂർ നേരംകൊണ്ടാണ് നാല്പത്തിരണ്ടുകാരനായ  ബിന്നി ജേക്കബ് ലക്‌ഷ്യം നേടിയത്. സാധാരണ മാരത്തോണ്‍ ഓട്ടങ്ങളില്‍ നിന്നും വ്യത്യസ്തമായി റോഡുകളിലൂടെ അല്ലാതെ മലനിരകളിലൂടെയും ചെങ്കുത്തായ കയറ്റങ്ങളിലൂടെയും കീഴ്ക്കാം തൂക്കായ ഇറക്കങ്ങളിലൂടെയും വളരെ സാഹസികമായി നടത്തപ്പെടുന്ന ഈ മത്സരം പൂര്‍ത്തീകരിക്കുക ഏറെ ശ്രമകരമാണ്. 

ആലപ്പുഴ സ്വദേശിയായ ബിന്നി കഴിഞ്ഞ 10 വര്‍ഷമായി ഒമാനിലെ കൊസ്റ്റ് ഗാര്‍ഡില്‍ ജോലിചെയ്യുന്നു. റോണിയയാണ് ഭാര്യ.  ട്രീസ, കൊച്ചുറാണി, ജേക്കബ് എന്നിവരാണ് മക്കള്‍. 

ആലപ്പുഴയിലെ പ്രമുഖ സ്‌പോര്‍ട്‌സ് ക്ലബ് ആയ ‘അത്‌ലെറ്റിക്കോ ഡി ആലപ്പി’ മെമ്പര്‍ കൂടിയാണ് ബിന്നി. സ്വപ്നതുല്യമായ നേട്ടം കൈവരിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി അറിയുക്കുന്നതായി ബിന്നി ജേക്കബ് പറഞ്ഞു.

     

​​​​​​അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു