നാല് സംസ്ഥാനങ്ങളിൽ മൂന്നിലും കോൺഗ്രസ്സ് തകർന്നടിഞ്ഞു കഴിഞ്ഞു. ഇനി മധ്യാപദേശ് , രാജസ്ഥാൻ , ചത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിക്കാൻ പോകുന്നത് ബി.ജെ.പിയാണ്. തെലങ്കാനയിൽ മാത്രമാണ് കോൺഗ്രസ്സ് നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചു വന്നിരിക്കുന്നത്. പുറത്തു വരുന്ന കണക്കുകൾ പ്രകാരം, ഹിന്ദി ഹൃദയഭൂമിയിൽ നിന്നും കോൺഗ്രസ്സ് ഏതാണ്ട് പൂർണ്ണമായും തുടച്ചു നീക്കപ്പെട്ടു കഴിഞ്ഞു. ഈ അവസ്ഥയിൽ ബി.ജെ.പിക്കും മോദിക്കും ബദലാകാൻ , കോൺഗ്രസ്സിനും രാഹുൽ ഗാന്ധിക്കും കഴിയില്ലന്നു കൂടി ഇതോടെ വ്യക്തമാക്കിയിരിക്കുകയാണ്.
ഇന്ത്യാ സഖ്യത്തിലെ പാർട്ടികളെ മാറ്റി നിർത്തി ഒറ്റയ്ക്ക് പരീക്ഷണത്തിന് മുതിർന്നതാണ് , കോൺഗ്രസ്സിന്റെ തോൽവിയുടെ കടുപ്പം വർദ്ധിപ്പിച്ചിരിക്കുന്നത്. സമാജ് വാദി പാർട്ടി – സി.പി.എം പാർട്ടികളെ അവഗണിച്ചതിനുള്ള തിരിച്ചടി കൂടിയാണിത്.
തെലങ്കാനയിൽ കോൺഗ്രസ്സിനെ തുണച്ചിരിക്കുന്നത് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് എതിരായ ഭരണവിരുദ്ധ വികാരമാണ്. അതും കൂടി ലഭിച്ചില്ലങ്കിൽ , കോൺഗ്രസ്സിന്റെ പരാജയം പൂർണ്ണമാകുമായിരുന്നു. അധികാര മോഹികളുടെ കൂടാരമായതിനാൽ ,
ഒരു വിഭാഗം കൂറുമാറുകയാണെങ്കില് കോൺഗ്രസ്സിനു ഭൂരിപക്ഷം കിട്ടിയ
തെലങ്കാനയിൽ ഭാവിയില് ഒരു അട്ടിമറി സാധ്യത തള്ളിക്കളയാൻ കഴിയുകയില്ല.
നിയമസഭാ തിരഞ്ഞെടുപ്പു ചിത്രം നൽകുന്ന സൂചന ബി.ജെ.പിയെ സംബന്ധിച്ച് വലിയ പ്രതീക്ഷ നൽകുന്നതാണ്. തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ എല്ലാം , മോദിയെ ആണ് ബി.ജെ.പി ഉയർത്തിക്കാട്ടിയിരുന്നത്. നാലിൽ മൂന്നിലും വിജയം നേടിയതിനാൽ , കേന്ദ്രത്തിൽ ബി.ജെ.പിയുടെ മൂന്നാം ഊഴത്തിനുള്ള സാധ്യതയാണ് വർദ്ധിച്ചിരിക്കുന്നത്.
ഇനി പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ മുന്നണിയ്ക്ക് ശക്തമായ ഒരു മത്സരം കാഴ്ചവയ്ക്കണമെങ്കിൽ പോലും , മറ്റു പ്രതിപക്ഷ കക്ഷികൾക്കു മുന്നിൽ വലിയ വിട്ടുവീഴ്ച കോൺഗ്രസ്സ് ചെയ്യേണ്ടി വരും. അതിന് കോൺഗ്രസ്സിനെയും രാഹുൽ ഗാന്ധിയെയും നിർബന്ധിതമാക്കുന്ന തിരഞ്ഞെടുപ്പ് ചിത്രമാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
മധ്യപ്രദേശ്
ബിജെപി – 164
കോൺഗ്രസ്സ് – 64
ബി.എസ്.പി-1
മറ്റുള്ളവർ -1
രാജസ്ഥാൻ
ബി.ജെ.പി-112
കോൺഗ്രസ്സ്-72
ഐ.എന്.ഡി-7
ബി.എസ്.പി-2
മറ്റുള്ളവർ-3
ചത്തിസ്ഗഡ്
ബി.ജെ.പി -55
കോൺഗ്രസ്സ് -32
സി.പി.ഐ-1
മറ്റുള്ളവർ -2
തെലങ്കാന
കോൺഗ്രസ്സ് -64
ബി.എച്ച്.ആർ.എസ് -40
ബി.ജെ.പി -8
സി.പി.ഐ-1
മറ്റുള്ളവർ -6
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു