ഇന്ത്യൻ വിപണിയില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റഴിക്കപ്പെടുന്ന സെഗ്മെന്റുകളില്‍ ഒന്നാണ് മിഡ്-സൈസ് എസ്‌യുവികളുടേത്.രാജ്യത്തെ ഏറ്റവും പ്രമുഖ ബ്രാൻഡുകളെല്ലാം സാന്നിധ്യമറിയിച്ചു കഴിഞ്ഞ വിഭാഗത്തില്‍ നല്ലൊരു മോഡല്‍ ഏതാണെന്ന് ചോദിച്ചാല്‍ ആലോചിക്കാതെ ഉത്തരം പറയാനാവില്ല. ഒന്നിനൊന്നിന് മെച്ചമായ ഈ മോഡലുകളില്‍ ഒന്നാം നമ്പർ സേഫ്റ്റി നല്‍കുന്നത് ആരെന്ന് ചോദിച്ചാല്‍ കണ്ണും പൂട്ടി പറയാം അത് ഫോക്‌സ്‌വാഗണ്‍ ആണെന്ന്.
നിര്‍മാണ നിലവാരത്തിന്റെ കാര്യത്തില്‍ മിടുക്കനായ ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ ഇടിക്കൂട്ടില്‍ ഇന്നേവരെ ഒരു ഇന്ത്യൻ വാഹനവും നേടാത്ത സ്കോര്‍ നേടിയാണ് കഴിവു തെളിയിച്ചത്. ആയതിനാല്‍ തന്നെ ഏവര്‍ക്കും പ്രിയങ്കരമാണ് ഈ ജര്‍മൻ സ്പോര്‍ട് യൂട്ടിലിറ്റി വാഹനം. പക്ഷേ എതിരാളികളെ അപേക്ഷിച്ച് നോക്കുമ്പോൾ വില അല്‍പം കൂടുതലാണെന്ന പരാതി പലരും ഉന്നയിക്കാറുണ്ട്.
ഇത്തരക്കാരെ കൈയിലെടുക്കാനായി ടൈഗൂണില്‍ കിടിലനൊരു ഓഫറുമായി എത്തിയിരിക്കുകയാണ് ജര്‍മൻ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍. വര്‍ഷാവസാനം ആയതോടെ ഗംഭീര ഇയര്‍ എൻഡ് ഓഫറായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. 2023 ഡിസംബര്‍ മാസം എസ്‌യുവി വാങ്ങാനെത്തുന്നവരെ കാത്തിരിക്കുന്നത് 1.46 ലക്ഷം രൂപയുടെ ഓഫറുകളാണ്. ക്യാഷ് ഡിസ്കൗണ്ടുകള്‍, കോര്‍പ്പറേറ്റ് ആനുകൂല്യങ്ങള്‍, എക്സ്ചേഞ്ച് ബോണസുകള്‍ എന്നിങ്ങനെയാണ് ആനുകൂല്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
2023 ഡിസംബര്‍ 31 വരെയാണ് ഈ ഇയര്‍ എൻഡ് ഓഫറിന് സാധുതയുള്ളത്. കംഫര്‍ട്ട്‌ലൈൻ, ഹൈലൈൻ, ടോപ്‌ലൈൻ, സൗണ്ട് എഡിഷൻ ടോപ്‌ലൈൻ, ജിടി, ജിടി എഡ്ജ് ട്രയല്‍ എഡിഷൻ, ജിടി പ്ലസ്, ജിടി എഡ്ജ് ലിമിറ്റഡ് എഡിഷൻ, ജിടി പ്ലസ് എഡ്ജ് എന്നിങ്ങനെ ഒന്നിലധികം വേരിയന്റുകളില്‍ ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ ലഭിക്കും. ഓഫറുകളെ സംബന്ധിച്ചിടത്തോളം എസ്‌യുവിക്ക് 40,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും.
ഇതുകൂടാതെ 40,000, രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ്, സ്പെഷ്യല്‍ ബെനഫിറ്റുകളായി യഥാക്രമം 30,000 രൂപ, 36,000 രൂപ എന്നിങ്ങനെയും ടൈഗൂണ്‍ വാങ്ങുന്നവരെ കാത്തിരിക്കുന്നുണ്ട്. ഇനി വണ്ടിയുടെ മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍ ടൈഗൂണ്‍ എസ്‌യുവിയില്‍ രണ്ട് എഞ്ചിൻ ഓപ്ഷനുകള്‍ തന്നെയാണ് ലഭ്യമാവുന്നത്. ഇതില്‍ ബേസ് വേരിയന്റുകളില്‍ 1.0 ലിറ്റര്‍ യൂണിറ്റും, ടോപ്പ് എൻഡില്‍ 1.5 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ യൂണിറ്റുമാണ് കമ്പനി ഉപയോഗിക്കുന്നത്.
ആദ്യത്തെ 1.0 ലിറ്റര്‍ ടിഎസ്‌ഐ എഞ്ചിന് 115 bhp പവറില്‍ 175 Nm torque വരെ ഉത്പാദിപ്പിക്കുമ്ബോള്‍ രണ്ടാമത്തെ 1.5 എഞ്ചിന് 148 bhp കരുത്തില്‍ പരമാവധി 250 Nm torque വരെ പുറപ്പെടുവിക്കാൻ കഴിയും. ട്രാൻസ്മിഷൻ ഓപ്ഷനുകളെ സംബന്ധിച്ചിടത്തോളം എഞ്ചിനുകള്‍ ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍, ഏഴ് സ്പീഡ് ഡിസ്‌ജി യൂണിറ്റ് എന്നിവയുമായാണ് ജോടിയാക്കിയിരിക്കുന്നത്.
അടുത്തിടെ വില്‍പ്പന കൂട്ടുന്നതിനായി ഇന്ത്യയില്‍ ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന്റെ സൗണ്ട് എഡിഷൻ മോഡലും പുറത്തിറക്കിയിരുന്നു. 16.33 ലക്ഷം രൂപയാണ് ഇതിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിൻ പതിപ്പുകളിലാണ് ഈ സ്പെഷ്യല്‍ പതിപ്പ് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്. ഡ്രൈവര്‍ക്കും ഫ്രണ്ട് പാസഞ്ചര്‍ക്കും പവര്‍ഡ് സീറ്റുകള്‍ വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്.
കാഴ്ച്ചയില്‍ പ്രത്യേക മോഡലാണെന്ന് അറിയിക്കാനായി C-പില്ലറുകളില്‍ പ്രത്യേക സൗണ്ട് എഡിഷൻ ബാഡ്ജും കോണ്‍ട്രാസ്റ്റ് ലുക്കിംഗ് റൂഫും ഔട്ട്‌സൈഡ് റിയര്‍ വ്യൂ മിററുകളും പുതിയ സബ്‌വൂഫറും ആംപ്ലിഫയറും ഫോക്‌സ്‌വാഗണ്‍ നല്‍കിയിട്ടുണ്ട്. ഫീച്ചറുകളിലേക്ക് നോക്കിയാലും ആള് സമ്പന്നനാണ്. എല്‍ഇഡി ഹെഡ്‌ലാമ്പുകൾ,17 ഇഞ്ച് അലോയി വീലുകള്‍, ലെതര്‍ സീറ്റ് അപ്‌ഹോള്‍സ്റ്ററി, ഓട്ടോ-ഡിമ്മിംഗ് IRVM, റെയിൻ-സെൻസിംഗ് വൈപ്പറുകള്‍, പുഷ്-ബട്ടണ്‍ എഞ്ചിൻ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് പോലുള്ള സന്നാഹങ്ങളെല്ലാം ഇതിലുണ്ട്.
വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഡിജിറ്റല്‍ ഇൻസ്ട്രുമെന്റ് കണ്‍സോള്‍, ഇലക്‌ട്രിക് സണ്‍റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആൻഡ്രോയിഡ് ഓട്ടോയുള്ള 10 ഇഞ്ച് ടച്ച്‌സ്ക്രീൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റം, ഫ്രണ്ട് സൈഡ് എയര്‍ബാഗുകള്‍, കര്‍ട്ടൻ എയര്‍ബാഗുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, മൈ ഫോക്‌സ്‌വാഗണ്‍ കണക്‌ട്, ഹൈറ്റ് അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, കൂള്‍ഡ് ഗ്ലോവ്‌ബോക്‌സ്, വയര്‍ലെസ് ചാര്‍ജര്‍, കപ്പ് ഹോള്‍ഡറുകളുള്ള റിയര്‍ ആംറെസ്റ്റ് എന്നിവയും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.