പാലക്കാട്: നാലു സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നിലും തോൽവിയിലേക്ക് പോവുന്ന കോൺഗ്രസിനെതിരേ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടി ബിജെപിക്കെതിരേ യോജിച്ചു പോവാൻ കഴിയാത്തത് കൊണ്ടാണെന്ന് അദ്ദേഹം വിമർശിച്ചു.
വർഗീയതക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കാൻ കോൺഗ്രസ് തയ്യാറായില്ല. എല്ലാവരും ഒന്നിച്ച് നിന്നാൽ ബി ജെപിയെ പരാജയപ്പെടുത്താവുന്നതേയുള്ളൂ. ഇക്കാര്യം മനസിലാക്കി പ്രവർത്തിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു