രക്തദാനയജ്ഞവുമായി ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍

കൊച്ചി: ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ 1300 ലേറെ യൂനിറ്റ് രക്തം ദാനം ചെയ്തു. ബാങ്കിന്റെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി സണ്‍ഷൈന്‍ എന്ന പേരിലുള്ള സന്നദ്ധസേവന പദ്ധതിയ്ക്ക് കീഴിൽ സംഘടിപ്പിച്ച രക്തദാന യജ്ഞത്തിന് ഒക്ടോബര്‍ 18 നാണ് തുടക്കമിട്ടത്. ലോക എയ്ഡ്‌സ് ദിനമായ ഡിസംബര്‍ ഒന്നിന് സമാപിച്ച യജ്ഞത്തിലൂടെ റെഡ്ക്രോസ് സൊസൈറ്റിയ്ക്കും കിംസ് ഹെൽത് കെയർ, ആസ്റ്റർ, മണിപ്പാൽ, ഫോർട്ടിസ് തുടങ്ങി രാജ്യത്തുടനീളമുള്ള 30 ആശുപത്രികള്‍ക്കുമാണ് രക്തം നൽകിയത്. 1300 ലേറെ ജീവനക്കാർ യജ്ഞത്തില്‍ പങ്കാളികളായി.

ഫെഡറല്‍ ബാങ്ക് ജീവനക്കാരുടെ കൂട്ടായ സേവന സന്നദ്ധതയ്ക്കുള്ള ഉദാഹരണമാണ് ബാങ്കിന്റെ സ്ഥാപകനായ കെ പി ഹോർമിസിന്റെ ജന്മദിനമായ ഒക്ടോബർ 18 നു തുടക്കമിട്ട് ലോക എയിഡ്സ് ദിനമായ ഡിസംബർ 1 നു പരിസമാപിച്ച ഈ മഹാരക്തദാന യജ്ഞമെന്നും ഈ നിസ്വാര്‍ത്ഥ സേവനവും പരിശ്രമങ്ങളും സാമൂഹത്തിന്റെ ആരോഗ്യത്തിലും ക്ഷേമത്തിലും ഗുണപരമായ സ്വാധീനം ചെലുത്തുമെന്നും ഫെഡറല്‍ ബാങ്ക് ചീഫ് ഹ്യുമന്‍ റിസോഴ്സ് ഓഫീസർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു