കട്ടപ്പന: ഇടുക്കി വാഴവരയിലെ സ്വകാര്യ ഫാമില്‍ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. മോര്‍പ്പാളയില്‍ ജോയ്സ് എബ്രഹാ(50)മിന്റെ മൃതദേഹമാണ് ഫാം ഹൗസിലെ നീന്തല്‍ കുളത്തില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച ഉച്ചയോടെ, ഫാം സന്ദര്‍ശിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. ഇതേത്തുടര്‍ന്ന് ജോയ്സിന്റെ ഭര്‍ത്താവ് എം.ജെ. എബ്രഹാം, ഇദ്ദേഹത്തിന്റെ അനുജന്റെ ഭാര്യ ഡയാന എന്നിവരെ തങ്കമണി പോലീസ് കസ്റ്റഡിയിൽ എടുത്തു. കട്ടപ്പന ഡിവൈ.എസ്.പി. വി.എ. നിഷാദ്മോന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
മകനൊപ്പം കാനഡയിലായിരുന്ന ജോയ്സും ഭർത്താവ് എം.ജെ.ഏബ്രഹാമും(ലാലിച്ചൻ) നാലുമാസം മുൻപാണ് നാട്ടിലെത്തിയത്. ഇവരുടെ ഉടമസ്ഥതയിലുള്ള വീട് പാട്ടത്തിന് നൽകിയിരിക്കുന്നതിനാൽ ഷിബുവും കുടുംബവും താമസിക്കുന്ന ഏബ്രഹാമിന്റെ തറവാട്ടിലാണ് താമസിച്ചിരുന്നത്. ഇവർ താമസിക്കുന്ന വീട്ടിൽ തീപിടുത്തമുണ്ടായതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഷിബുവിന്റെ ഭാര്യ ഫാം സന്ദർശിക്കാൻ എത്തിയവരോടൊപ്പമായിരുന്നെന്നാണ് വിവരം. ഷിബു സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഏബ്രഹാം ആശുപത്രിയിൽ പോയിരിക്കുകയായിരുന്നെന്നാണ് അറിവ്. കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്മോന്റെ നേതൃത്വത്തിൽ തങ്കമണി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇടുക്കിയിൽ നിന്ന് ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ഇടുക്കി മെഡിക്കൽ കോളജിലേക്കു മാറ്റി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു