മുംബൈ: രാജ്യത്ത് പ്രചാരത്തിലിരുന്ന 2,000 രൂപ നോട്ടുകളില്‍ 97.26 ശതമാനവും ബാങ്കുകളില്‍ മടങ്ങിയെത്തിയതായി റിസര്‍വ് ബാങ്ക്. നിലവില്‍ 9,760 കോടി വിലമതിക്കുന്ന നോട്ടുകള്‍ മാത്രമേ രാജ്യത്ത് ഉപയോഗത്തിലുള്ളൂവെന്നും ആര്‍ബിഐ അറിയിച്ചു. 2000 രൂപ നോട്ടുകള്‍ മെയ് 19 നാണ് വിനിമയത്തില്‍ നിന്ന് ആര്‍ബിഐ പിൻവലിച്ചത്.
രാജ്യത്ത് ആകെ 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. നോട്ട് പിൻവലിച്ചതിന് ശേഷം 2023 നവംബര്‍ 30 ആയപ്പോഴേക്കും 97.26 ശതമാനാവും തിരിച്ചെത്തി.
സെപ്തംബര്‍ 30-നകം 2000 നോട്ടുകള്‍ കൈവശം വച്ചിരിക്കുന്ന പൊതുജനങ്ങളോടും സ്ഥാപനങ്ങളോടും അവ മാറുകയോ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയോ ചെയ്യണമെന്ന് ആര്‍ബിഐ ആവശ്യപ്പെട്ടിരുന്നു. ആര്‍ബിഐയുടെ 19 ഓഫീസുകളില്‍ നോട്ടുകള്‍ മാറ്റാനുള്ള സൗകര്യം ഇപ്പോഴും തുടരുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു