പാളയം: ഇസ്രായേലിനെ അനുകൂലിച്ച് സിഇഎഫ്ഐ രൂപതയുടെ നേതൃത്വത്തില്‍ നടത്തിയ ഉപവാസ സമരത്തില്‍ പങ്കെടുത്ത നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിനെതിരേ കേസെടുത്ത് പോലീസ്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുക, കാല്‍നടയാത്രക്കാര്‍ക്ക് തടസ്സം സൃഷ്ടിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഒക്ടോബര്‍ 15 ന് വൈകുന്നേരം 5.45നാണ് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം പരിപാടി നടന്നത്. 7.30 വരെ ഫൂട്പാത്തില്‍ ഉപവാസസമരം നടത്തുകയും ചെയ്തു. സി.ഇ.എഫ്.ഐ രൂപത പ്രസിഡന്റ് ഡോ മോബിന് മാത്യു കുന്നമ്പള്ളിക്കെതിരെയും കണ്ടാലറിയാവുന്ന അറുപതോളം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഐപിസി 143, 147, 149, 283 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തത്.
പോലീസ് നടപടിയ്ക്കെതിരേ കൃഷ്ണകുമാര്‍ രംഗത്തെത്തിയിട്ടുണ്ട്. പരിപാടിയ്ക്ക് മുന്‍കൂര്‍ അവനുവാദം വാങ്ങിയിട്ടുണ്ടെന്നും പത്തോളം പോലീസുകാരുടെ സാന്നിധ്യത്തില്‍ നൂറോളം ആളുകള്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ച ചടങ്ങിനെ പോലീസ് തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു