രേഖാചിത്രം എന്നത് ഒരുകാലത്ത് വലിയ കോമഡി തന്നെയായിരുന്നു.
സിനിമകളിൽ കാണുന്ന പോലെ വില്ലന്റെ രൂപം വിശദീകരിച്ചാൽ അതുപോലെ പേപ്പറിലോ കമ്പ്യൂട്ടറിലോ അതേപടി വരയ്ക്കുന്നവരെയൊക്കെ കണ്ട് ശീലിച്ചതുകൊണ്ടാകാം പലപ്പോഴും പോലീസ് വരയ്ക്കുന്ന രേഖാചിത്രം കാണുമ്പോൾ അയ്യേ എന്ന് തോന്നിയിരുന്നത്.
സിനിമയിലെ പോലെയാവില്ല യഥാർഥ വര എന്നൊക്കെ അറിയാമെങ്കിലും ഒട്ടും പിടുത്തം തരാത്ത വിധമുള്ള രൂപങ്ങളായിരുന്നു അവ.
കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ ആദ്യം വരച്ച ചിത്രവും ഷാജഹാന്റെ രൂപവുമായുള്ള സാദൃശ്യവും കാരണം ഷാജഹാൻ എന്ന വ്യക്തിക്ക് നേരിടേണ്ടി വന്ന പ്രയാസങ്ങൾ അനവധിയാണ്.
എന്നാൽ ഇപ്പോൾ യഥാർഥ കുറ്റവാളിയുടെ രൂപവും നോക്കി വരച്ചു വെച്ചതുപോലെയുള്ള സാദൃശ്യം ഉണ്ടാവുക എന്നാൽ അഭിനന്ദിക്കാതിരിക്കുന്നത് എങ്ങനെ!
വലിയൊരു തെറ്റിദ്ധാരണയാണ് മാറിക്കിട്ടിയത്.
സിനിമക്കാരെ വെല്ലുന്ന കഴിവുള്ളവർ, മനക്കണ്ണുകൊണ്ട് പലതും കാണുന്നവർ നമുക്കിടയിൽ ഉണ്ടെന്നുള്ളതിന്റെ തെളിവ് ഇതാ ലഭിച്ചിരിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം