ദില്ലി: മാവോയിസ്റ്റ് ഭീകരതയെ പൂര്‍ണമായും തുടച്ചുനീക്കുന്നതിന്റെ വക്കിലാണ് ഇന്ത്യയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 10 വര്‍ഷത്തിനിടെ മാവോയിസ്റ്റ് അക്രമങ്ങളില്‍ 52 ശതമാനം കുറവുണ്ടായിട്ടുണ്ടെന്നും ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ വിജയിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന് കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അര്‍ദ്ധസൈനിക സേനയുടെ 59-ാമത് റൈസിംഗ് ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ മാവോയിസ്റ്റ് അക്രമസംഭവങ്ങള്‍ 52 ശതമാനമായി കുറഞ്ഞു. മരണസംഖ്യ 70 ശതമാനമാണെന്നും മാവോയിസ്റ്റ് ബാധിത ജില്ലകളുടെ എണ്ണം 96 ല്‍ നിന്ന് 45 ആയി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ മാവോയിസ്റ്റ് തീവ്രവാദം അവസാനിപ്പിക്കാനുള്ള ദൃഢനിശ്ചയത്തിലാണ് ഞങ്ങള്‍. ജാര്‍ഖണ്ഡ് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് ഭീകരത തുടച്ചുനീക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഉന്മൂലനത്തിന്റെ വക്കിലാണ് അവ ഇപ്പോള്‍. ഈ യുദ്ധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിജയിക്കുകയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു