ശ്രീ നഗര്‍: തെരഞ്ഞെടുപ്പ് കമീഷൻ നിര്‍ദേശിക്കുന്ന സമയത്ത് ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്താൻ തയാറാണെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിൻഹ.തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷമേ താൻ കശ്മീരില്‍ നിന്ന് പോകൂവെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ചില രാഷ്ട്രീയ നേതാക്കളെ മനോജ് സിൻഹ വിമര്‍ശിച്ചു.