സ്ഥിരമായി നോൺവെജ് വിഭവങ്ങൾ ഉച്ചയ്ക്ക് വേണമെന്ന് നിർബന്ധമുള്ള വീടുകളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ വെജിറ്റേറിയൻ വിഭവമാണ് വഴുതനങ്ങ ഫ്രൈ. വഴുതനങ്ങ നേരിട്ട് കഴിക്കുമ്പോൾ പലർക്കും ടേസ്റ്റ് ഇഷ്ടപ്പെടാറില്ല. എന്നാൽ ഈയൊരു രീതിയിൽ ഉണ്ടാക്കി നോക്കുകയാണെങ്കിൽ തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് കാര്യത്തിൽ സംശയമില്ല.
ആവശ്യമായ ചേരുവകൾ:
- ഇടത്തരം കട്ടിയിൽ വട്ടത്തിൽ അരിഞ്ഞെടുത്ത വഴുതനങ്ങ
- മുളകുപൊടി
- മഞ്ഞൾപൊടി
- കുരുമുളകുപൊടി
- ഗരം മസാല
- ഉപ്പ്
- കോൺഫ്ലോർ
- നാരങ്ങാനീര്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
- വെള്ളം
- വറുത്തെടുക്കാൻ ആവശ്യമായ എണ്ണ
തയാറാക്കുന്ന വിധം:
ആദ്യം തന്നെ ഒന്നര ഇഞ്ച് വലിപ്പത്തിൽ വഴുതനങ്ങ വട്ടത്തിൽ അരിഞ്ഞെടുത്ത് മാറ്റിവയ്ക്കണം.അതിനുശേഷം ഒരു ബൗളിലേക്ക് എടുത്തുവച്ച എല്ലാ പൊടികളും വെള്ളം ചേർത്ത് മിക്സ് ചെയ്ത് വയ്ക്കുക. അതിനുശേഷം അരിഞ്ഞുവെച്ച വഴുതനങ്ങ ആ ഒരു കൂട്ടിലേക്ക് ഇട്ട് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. ഈയൊരു കൂട്ട് 30 മിനിറ്റ് നേരം റസ്റ്റ് ചെയ്യാനായി ഫ്രിഡ്ജിൽ വയ്ക്കാം. അതിനുശേഷം അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോൾ മാരിനേറ്റ് ചെയ്തു വെച്ച വഴുതനങ്ങ കഷണങ്ങൾ അതിലേക്ക് നിരത്തി കൊടുക്കാവുന്നതാണ്.
വഴുതനങ്ങയുടെ രണ്ടുവശവും നന്നായി മൊരിഞ്ഞു പാകമായി വരുമ്പോൾ എടുത്ത് മാറ്റാവുന്നതാണ്. വഴുതനങ്ങ ഇത്തരത്തിൽ വറുത്തെടുക്കുന്ന സമയത്ത് അല്പം കറിവേപ്പില കൂടി തൂകി കൊടുക്കുകയാണെങ്കിൽ കൂടുതൽ രുചി ലഭിക്കുന്നതാണ്. മീൻ വറുത്തതിന്റെ അതേ രുചിയിൽ ചോറിനോടൊപ്പം വിളമ്പാവുന്ന ഒരു വിഭവമാണ് ഈയൊരു വഴുതനങ്ങ ഫ്രൈ.
കടപ്പാട്: നീനു കാർത്തിക, Aaliyahs Little joys
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു