അജ്മൽ എന്ന കുഞ്ഞു വിദ്യാർഥിക്ക് കമ്പം കന്നുകാലി വളർത്തലിനോടാണ്. തന്റെ പ്രായത്തിലുള്ളവരെല്ലാം ക്രിക്കറ്റും മരം കേറ്റവുമായി വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ അജ്മലിന്റെ കളിക്കൂട്ടുകാർ എന്നും നാൽക്കാലികൾ ആയിരുന്നു.
വീട്ടിൽ വളർത്തുന്ന പശുക്കളോട് കുഞ്ഞുങ്ങൾക്ക് ഉണ്ടാകുന്ന സാധാരണ സ്നേഹവും കൗതുകവുമല്ല അജ്മലിന്റേത്.
മൂക്കുകയർ ഇട്ടും ഇണക്കിയും പരിപാലിച്ചും അജ്മൽ ഒൻപതു വർഷമായി നാൽക്കാലികൾക്കൊപ്പമുണ്ട്.
അവരെ കുളിപ്പിക്കുന്നതിനും തീറ്റ നൽകുന്നതിനും അവനു ഉത്സാഹം കൂടുതലാണ് എന്ന് അവന്റെ ഉമ്മച്ചി പറയുന്നു.
അഞ്ചുവയസ്സുമുതൽ അജ്മലിന്റെ കളിതോഴർ പശുക്കളാണ്.
അൻപതോളം പശുക്കൾക്ക് ഇതിനോടകം തന്നെ അജ്മൽ മൂക്കുകയർ കുത്തിയിട്ടുണ്ട്.
വെള്ളം ചോർന്നും ദ്രവിച്ചും തൊഴുത്തിന്റെ അവസ്ഥ ശോചനീയമായതുകൊണ്ട് പശുക്കളുടെ എണ്ണം കുറവാണ് എന്ന് അജ്മൽ പറയുന്നു.
പശുക്കൾക്ക് വേണ്ട പുല്ലു ചെത്തുന്നതും സൈക്കിളിൽ കെട്ടി കൊണ്ടുവരുന്നതും ഈ കൊച്ചു മിടുക്കൻ തന്നെ.
സ്വന്തമായി ഒരു ഫാം തുടങ്ങുക എന്നതാണ് അജ്മലിന്റെ ആഗ്രഹം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം