ആലപ്പുഴ: തലവടിയില്‍ മക്കളെ കൊന്ന് ദമ്പതികള്‍ ജീവനൊടുക്കി. സുനു– സൗമ്യ ദമ്പതികളാണ് ആത്മഹത്യ ചെയ്തത്. ഇവരുടെ മക്കളായ ആദിയും ആദിലും കൊല്ലപ്പെട്ടു. രാവിലെ ആയിട്ടും വീട് തുറക്കാതെ വന്നതോടെ അയല്‍വാസികള്‍ സംശയം തോന്നി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പൊലീസെത്തി വീട് തുറന്നപ്പോള്‍ ദമ്പതികളെ തൂങ്ങിമരിച്ച നിലയിലും മക്കളെ മുറിയില്‍ കൊല്ലപ്പെട്ട നിലയിലുമാണ് കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാകാം മരണകാരണമെന്ന് നാട്ടുകാര്‍ പറയുന്നു. എടത്വ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനയയ്ക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു