ബെംഗളൂരു: ബെംഗളൂരു എഫ്സി – പഞ്ചാബ് എഫ്സി ഐഎസ്എല്‍ മത്സരം സമനിലയില്‍. ഇരു ടീമും മൂന്ന് ഗോളുകള്‍ വീതം സ്കോര്‍ ചെയ്ത മത്സരത്തില്‍ രണ്ട് തവണ പിന്നിലായ ശേഷം ബെംഗളൂരു സ്വന്തം മൈതാനത്ത് സമനില പൊരുതി നേടുകയായിരുന്നു.
19-ാം മിനിറ്റിൽ പഞ്ചാബ് എഫ് സിയാണ് ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. ഏകദേശം സെന്റർ സർക്കിൾ ഭാഗത്ത് നിന്ന് മദിഹ് തലാലിൽ എടുത്ത ഫ്രീ ക്വിക്ക് പഞ്ചാബ് താരം നിഖിൽ പ്രഭു വലയിലേക്ക് തട്ടിയിട്ടു.
21-ാം മിനിറ്റിൽ ബെംഗളൂരു ഒപ്പമെത്തി. ഹർഷ് പത്രേയുടെ ഇടം കാലൻ ഷോട്ട് പഞ്ചാബ് ഗോൾ കീപ്പറെ മറികടന്ന് വലയിലേക്കെത്തി. 26-ാം മിനിറ്റിലും 30-ാം മിനിറ്റിലും പഞ്ചാബ് വലചലിപ്പിച്ചു. ഇതോടെ 3-1ന് പഞ്ചാബ് മുന്നിലായി. പക്ഷേ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ബെംഗളൂരു തിരിച്ചുവരവിന്റെ സൂചന നൽകി. കർട്ടിസ് മെയിൻ ആണ് ആദ്യ പകുതി അവസാനിക്കും മുമ്പ് ബെംഗളൂരുവിന് പ്രതീക്ഷ നൽകിയത്.
പിന്നാലെ 67-ാം മിനിറ്റില്‍ ജാവി ഹെര്‍ണാണ്ടസിലൂടെ അവര്‍ സമനില പിടിച്ചു.
എട്ട് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമുള്ള ബെംഗളൂരു ഏഴ് പോയന്റുമായി എട്ടാം സ്ഥാനത്താണ്. പഞ്ചാബ് 11-ാം സ്ഥാനത്തും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു