തലേന്നു രാത്രി 2 ഗ്ലാസ് വെള്ളത്തില്‍ 10-12 തുളസിയിലകളിട്ടു രാവിലെ വെറുംവയറ്റില്‍ ഈ വെള്ളം കുടിയ്ക്കുന്നത് പലതരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. കോള്‍ഡ്, ചുമ എന്നിവയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് തുളസിയില. ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. ബാക്ടീരികളേയും വൈറസിനേയുമെല്ലാം ഇത് നശിപ്പിയ്ക്കും.
അസുഖങ്ങള്‍ വരാതെ തടയാനും തുളസിയ്ക്ക് കഴിയും. ശരീരത്തിന് പ്രതിരോധശേഷി ലഭിയ്ക്കാന്‍ ഇത് നല്ലതാണ്. ഇത് വൈറസ് അണുബാധകളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കുന്നു. തുളസിക്ക് ബാക്ടീരിയകളെ ചെറുത്തു നില്‍ക്കാനുള്ള ശേഷിയുള്ളതു തന്നെയാണ് കാരണം. തുളസിയില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ വിളര്‍ച്ച പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ നല്ലതുമാണ്. അയേണ്‍ ഗുളികകളുടെ ഗുണം ചെയ്യുന്ന ഒന്നാണ് തുളസി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു