തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന പി.സിറിയക്ക് ജോണിൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് അനുശോചിച്ചു. കുടിയേറ്റ മലയോര മേഖലയിൽ കോൺഗ്രസിന് വേരോട്ടമുണ്ടാക്കിയ ജനകീയ നേതാവായിരുന്നു പി.സിറിയക് ജോൺ എന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.
“മലയോരമേഖലയുടെ വികസനത്തിനായി ജീവിതം നീക്കിവച്ച നേതാവായിരുന്നു അദ്ദേഹം. തിരുവമ്പാടിയിൽ ഹാട്രിക് വിജയം നേടിയ സിറിയക് സർ കെ.കരുണാകരൻ മന്ത്രിസഭയിലെ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. സഹകരണ മേഖലയിലെ അദ്ദേഹത്തിൻ്റെ സംഭാവനയും വിസ്മരിക്കാനാകില്ല. മാർക്കറ്റ് ഫെഡിലും താമരശേരി സഹകരണ ബാങ്കിലും അദ്ദേഹത്തിൻ്റെ കയ്യൊപ്പുണ്ട്.
കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു”- പ്രതിപക്ഷ നേതാവ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു