അബൂദബി: യു.എ.ഇ പുതിയ പടക്കപ്പല്‍ നീറ്റിലിറക്കി. ‘ബനിയാസ് പി 110’ എന്ന പേരിലാണ് പുതിയ ഫ്രഞ്ച് നിർമിത പടക്കപ്പൽ. പ്രൗഢമായ ചടങ്ങിൽ യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദാണ് കോർവെറ്റ് വിഭാഗത്തിൽപെടുന്ന ബനിയാസ് പി 110 എന്ന പടക്കപ്പൽ ഔദ്യോഗികമായി നാവികസേനയിലേക്ക് ചേർത്തത്.
കപ്പലിലെ കൊടിമരത്തില്‍ ശൈഖ് മന്‍സൂര്‍ ദേശീയ പതാക ഉയര്‍ത്തി. ഫ്രഞ്ച് കപ്പല്‍ നിര്‍മ്മാതാക്കളായ നേവല്‍ ഗ്രൂപ്പാണ് യു.എ.ഇക്കുവേണ്ടി പുതിയ പടക്കപ്പല്‍ നിര്‍മ്മിച്ചത്. ഉദ്ഘാടന ചടങ്ങിനുശേഷം ശൈഖ് മന്‍സൂര്‍ കപ്പലില്‍ പര്യടനം നടത്തി.
ഉന്നത നാവിക സേന ഉദ്യോഗസ്ഥരുമായി ശൈഖ് മൻസൂർ കപ്പിൽ ചർച്ച നടത്തി. സായുധസേനാ മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഈസ സെയ്ഫ് മുഹമ്മദ് അല്‍ മസ്റൂയി, നാവിക സേനാ കമാന്‍ഡര്‍ മേജര്‍ ജനറല്‍ പൈലറ്റ് ശൈഖ് സയീദ് ബിന്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു