ന്യൂഡൽഹി: വോട്ടെടുപ്പ് കഴിഞ്ഞതോടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളുടെ അഭിപ്രായ സർവേ ഫലങ്ങൾ പുറത്തുവന്നു തുടങ്ങി. പല സംസ്ഥാനങ്ങളിലും സമ്മിശ്ര പ്രതികരണം തന്നെയാണ് എക്‌സിറ്റ് പോളിൽ. രാജസ്ഥാനിൽ ബിജെപി അധികാരത്തിലെത്തുമെന്നാണ് ടൈംസ് നൗവിന്റെ എക്‌സിറ്റ് പോൾ..
മധ്യപ്രദേശിൽ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമെന്ന് ന്യൂസ് 18 പറയുന്നു. റിപ്പബ്ലിക്ക് ടിവിയുടെ മാട്രൈസ് എക്‌സിറ്റ് പോള്‍ ഫലം അനുസരിച്ച് ബി.ജെ.പി 118 മുതല്‍ 130 സീറ്റുവരെ നേടും. കോണ്‍ഗ്രസ് 97 മുതല്‍ 107 സീറ്റുവരെയും നേടും. രണ്ട് സീറ്റ് മറ്റ് പാര്‍ട്ടികള്‍ സ്വന്തമാക്കും. ബി.എസ്.പിയ്ക്ക് ഒരു സീറ്റുപോലും നേടാനാവില്ലെന്നും എക്‌സിറ്റ്‌പോള്‍ ഫലം പ്രവചിക്കുന്നു.
ജന്‍ കി ബാത്തിന്റെ ഫലം പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസ്സിനാണ് ചെറിയൊരു മുന്‍തൂക്കം. കോണ്‍ഗ്രസ് 102 മുതല്‍ 125 സീറ്റുവരെ നേടുമെന്നും ബി.ജെ.പി 100 മുതല്‍ 123 സീറ്റുവരെ നേടുമെന്നും പ്രവചിക്കുന്നു. ഇവിടെയും ബി.എസ്.പിയ്ക്ക് സ്ഥാനമില്ല. അഞ്ചുസീറ്റ് വരെ മറ്റ് പാര്‍ട്ടികള്‍ നേടിയേക്കും.
ടി.വി 9 ഭാരത്‌വര്‍ഷിന്റെ പോള്‍സ്ട്രാറ്റ് എക്‌സിറ്റ് പോള്‍ ഫലവും കോണ്‍ഗ്രസ്സിന് അനുകൂലമാണ്. 111 മുതല്‍ 121 സീറ്റുവരെ കോണ്‍ഗ്രസ് നേടുമെന്നാണ് ഈ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ബി.ജെ.പി 106 മുതല്‍ 116 സീറ്റുവരെ നേടിയേക്കും. ബി.എസ്.പി സീറ്റ് നേടാനാവാതെ തളരുമ്പോള്‍ മറ്റ് പാര്‍ട്ടികള്‍ ആറ് സീറ്റുവരെ നേടും.
വിവിധ ഏജൻസികളുടെ എക്‌സിറ്റ് പോൾ പ്രവചനങ്ങൾ
1.മധ്യപ്രദേശ്
റിപബ്ലിക് ടിവി
ബിജെപി 118-130
കോൺഗ്രസ് 97-107
2.രാജസ്ഥാൻ
ടൈംസ് നൗ
ബിജെപി 115
കോൺഗ്രസ്- 65
ഇന്ത്യ ടൂഡേ
കോൺഗ്രസ് 90-100
ബിജെപി 100-11
3.ഛത്തീസ്ഗഢ്
ഇന്ത്യ ടുഡേ
കോൺഗ്രസ് 40-50
ബിജെപി 36-46
ന്യൂസ് 18
കോൺഗ്രസ് – 46
ബിജെപി- 41
റിപ്പബ്ലിക് ടിവി
കോൺഗ്രസ് – 52
ബിജെപി 34-42
4.തെലങ്കാന
ന്യൂസ് 18
കോൺഗ്രസ് -52
ബിജെപി- 10
5.മിസോറം
ന്യൂസ് 18
സോളം പീപ്പിൾസ് മൂവ്‌മെന്റ് – 20
കോൺഗ്രസ് – 7
ബിജെപി -1
എംഎൻഎഫ് -12
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















