സംസ്കൃത സർവ്വകലാശാല അറിയിപ്പുകൾ

1) സംസ്കൃത സർവ്വകലാശാലഃ സെലക്ഷൻ ട്രയൽസ് മാറ്റി വച്ചു

നവംബർ 30ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ഈ അധ്യയന വർഷത്തെ ഇന്റർ യൂണിവേഴ്സിറ്റി വോളിബോൾ ടൂർണമെന്റിന് വേണ്ടിയുളള ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ടീമിന്റെ (പുരുഷന്മാർസെലക്ഷൻ ട്രയൽസ് മാറ്റി വച്ചതായി സർവ്വകലാശാല അറിയിച്ചുപുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

    

2) സംസ്കൃത സർവ്വകലാശാലഃ ബിപരീക്ഷകൾ മാറ്റി വച്ചു 

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഡിസംബർ നാല് മുതൽ എട്ട് വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന ഒന്നും മൂന്നും സെമസ്റ്ററുകളിലെ ബിപരീക്ഷകൾ മാറ്റി വച്ചതായി സർവ്വകലാശാല അറിയിച്ചുപുതുക്കിയ തീയതികൾ സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

    

3)സംസ്കൃത സ‍ർവ്വകലാശാലയിൽ പിഎച്ച്.ഡിപ്രവേശനം എസ്സി. /എസ്ടിഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുഅവസാന തീയതി ഡിസംബർ ആറ്

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ പിച്ച്ഡിപ്രോഗ്രാമുകളിൽ നിലവിലുളള സംവരണ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചുമുൻ വിജ്ഞാപനപ്രകാരമുളള പ്രവേശന പ്രക്രിയയ്ക്കു ശേഷവും ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിലേക്ക് യോഗ്യരായ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുളള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാംവിജ്ഞാപനപ്രകാരം അപേക്ഷിക്കുകയും യോഗ്യത ലിസ്റ്റിൽ ഇടം നേടുകയും ചെയ്ത അപേക്ഷകരെ വീണ്ടും പ്രവേശന പരീക്ഷ എഴുതുന്നതിൽ നിന്നും അവരുടെ താത്പര്യാർത്ഥം ഒഴിവാക്കി നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ട്അവരുടെ മുൻ പ്രവേശന പരീക്ഷ മാർക്കുകൾ ഉയർത്തുവാൻ താത്പര്യമുളളവർക്ക് വീണ്ടും പ്രവേശന പരീക്ഷ എഴുതാവുന്നതാണ്ഇപ്രകാരം വീണ്ടും പ്രവേശന പരീക്ഷ എഴുതുന്നവരുടെ പ്രവേശന പരീക്ഷകളിലെ ഏറ്റവും ഉയർന്ന മാർക്ക് പ്രവേശന പ്രക്രിയയ്ക്ക് പരിഗണിക്കുന്നതാണ്അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ ആറ്.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു

 

 

Latest News