കൊച്ചി: അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടികള്‍ ചോദ്യം ചെയ്ത് റോബിന് ബസുടമ കെ കിഷോര്‍ നല്കിയ ഹര്‍ജിയാണ് ഇതിലൊന്ന്. പെര്‍മിറ്റ് റദ്ദാക്കിയത് ചോദ്യം ചെയ്ത് കെ കിഷോര്‍ ഇന്ന് ഭേഗദതി ചെയ്ത ഹര്‍ജി നല്‍കിയേക്കും. ജസ്റ്റിസ് ദിനേശ് കുമാര്‍ സിംഗ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്നത്.
ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങള്‍ മോട്ടോര്‍ വാഹന നിയമത്തിന് വിരുദ്ധമാണെന്നാണ് കെഎസ്ആര്‍ടിസിയുടെ വാദം. ദേശസാത്കൃത റൂട്ടുകളില്‍ കോണ്‍ട്രാക്ട് കാരേജുകള്‍ക്ക് സര്‍വീസ് അനുമതി നല്കിയ 2023 മെയ് മാസത്തിലെ കേന്ദ്ര സര്‍ക്കാര്‍ ചട്ടം റദ്ദാക്കണമെന്നാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യം.
അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങള്‍ ചോദ്യം ചെയ്ത് കെഎസ്ആര്‍ടിസി നല്കിയ ഹര്‍ജിയും ഹൈക്കോടതി ഒപ്പം പരിഗണിക്കും. കെഎസ്ആര്‍ടിസിയുടെ ഹര്‍ജിയില്‍ കേന്ദ്ര ഗതാഗത വകുപ്പും കെ കിഷോറിന്റെ ഹര്‍ജിയില്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പും നിലപാട് അറിയിച്ചേക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു