കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ച് ചെന്നൈയിൻ എഫ്.സി. ഗോള്‍ മഴപെയ്ത ആദ്യ പകുതിയില്‍ 3-2ന് ചെന്നൈയിന് മുന്നിട്ട് നിന്നപ്പോള്‍ രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സിന് സമനില പിടിക്കാനായ ഏക ഗോള്‍ മാത്രമാണ് പിറന്നത്. ബ്ലാസ്റ്റേഴ്സിന്റെ ഡയമാന്റകോസും ചെന്നൈയിന്റെ ജോര്‍ദാന്‍ മുറെയും ഇരട്ട ഗോളുകള്‍ നേടി. പെനാല്‍റ്റിയിലൂടെയായിരുന്ന ഇരുവരുടേയും ഒരോ ഗോളുകള്‍. തുടര്‍ച്ചയായ മൂന്ന് വിജയങ്ങള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങുന്നത്.
ബ്ലാസ്റ്റേഴ്സ് തട്ടകത്തില്‍ നടക്കുന്ന മത്സരത്തിന്റെ ആദ്യ മിനിറ്റില്‍ തന്നെ ചെന്നൈയിന് ആതിഥേയരെ ഞെട്ടിച്ചിരുന്നു. റഹീം അലിയാണ് സ്കോര്‍ ചെയ്തത്. എന്നാല്‍ 11-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് പെനാല്‍റ്റി കിക്കിലൂടെ ഗോള്‍ തിരിച്ചടിച്ചു. ഡയമാന്റകോസാണ് പന്ത് വലയിലെത്തിച്ചത്. രണ്ട് മിനിറ്റ് തികയും മുമ്പേ പെനാല്‍റ്റിയിലൂടെ തന്നെ ചെന്നൈയിന് ലീഡ് തിരിച്ചുപിടിച്ചു. ജോര്‍ദാന്‍ മുറെയാണ് പെനാല്‍റ്റി കിക്കെടുത്തത്.
24-ാം മിനിറ്റില്‍ ജോര്‍ദാന്‍ മുറെ വീണ്ടും ബ്ലാസ്റ്റേഴ്സ് പോസ്റ്റില്‍ വെടിപ്പൊട്ടിച്ച് ചെന്നൈയിന് ലീഡ് രണ്ടാക്കി ഉയര്‍ത്തി. 34-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഒരു ഗോള്‍ കൂടി തിരിച്ചടിച്ചു. അഡ്രിയാന്‍ ലൂണയുടെ പാസില്‍ നിന്ന് ക്വാമി പെപ്രയാണ് തകര്‍പ്പന്‍ ഗോള്‍ നേടിയത്.
രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചു. ഡാനിഷ് ഫാറൂഖിന്റെ അസിസ്റ്റിൽ ഡയമന്റകോസിന് ഇരട്ടഗോൾ. 94-ാം മിനിറ്റില്‍ മികച്ചൊരു അവസരം ദെയ്സുകെ സകായ് കളഞ്ഞുകുളിച്ചതോടെ വിജയം പിടിച്ചെടുക്കാനുള്ള ബ്ലാസ്റ്റേഴ്സിന്റെ എല്ലാ ശ്രമങ്ങളും അവസാനിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു