തൃശൂര്‍: വിജിലന്‍സ് കോടതിയില്‍ പാമ്പ് കയറിയതിനെ തുടര്‍ന്ന് കോടതി നടപടി ഭാഗികമായി തടസ്സപ്പെട്ടു. തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് പാമ്പിനെ കണ്ടെത്തിയത്. ഏകദേശം ഒരു മണിക്കൂറിലധികം സമയം കോടതി നടപടികള്‍ തടസപ്പെടുകയായിരുന്നു.
ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവമുണ്ടായത്. സാക്ഷി പറയാനെത്തിയ വ്യക്തി, കോടതി ജീവനക്കാര്‍ ഇരിക്കുന്ന ക്യാബിനില്‍ ഫയലുകള്‍ക്കിടയിലൂടെ പാമ്പ് ഇഴഞ്ഞുനീങ്ങുന്നതായി കണ്ടു. ഉടന്‍തന്നെ ഇക്കാര്യം ജീവനക്കാരെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ജീവനക്കാര്‍ ഒരുമണിക്കൂറോളം തിരച്ചില്‍ നടത്തിയിട്ടും പാമ്പിനെ കണ്ടെത്തിയില്ല.
ഇതോടെ ജീവനക്കാര്‍ വനംവകുപ്പിനെ വിവരമറിയിച്ചു. വനംവകുപ്പില്‍ നിന്നെത്തിയവര്‍ അരമണിക്കൂറോളം നീണ്ട തിരച്ചിലൊടുവില്‍ പാമ്പിനെ കണ്ടെത്തി പിടികൂടി. ചേരപ്പാമ്പിനെയാണ് പിടിച്ചത്. ഇതിനു ശേഷം കോടതി നടപടികള്‍ പുനരാരംഭിക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു