മുംബൈ: എ.ബി.വി.പി സ്ഥാപക നേതാവായിരുന്ന ദത്താജി ഡിഡോൽക്കറുടെ ജന്മശതാബ്ദി ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ കോളജുകൾക്കും സർവകലാശാലകൾക്കും യു.ജി.സിയുടെ കത്ത്. മഹാരാഷ്ട്ര ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സർവകലാശാലകൾക്കും കോളജുകൾക്കും കഴിഞ്ഞ 21നാണ് യു.ജി.സി കത്ത് നൽകിയത്.
ദത്താജി ഡിഡോല്‍ക്കല്‍ ഇന്ത്യയിലെ ആയിരക്കണത്തിന് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രചോദനമായിരുന്നു. നിരവധി സാമൂഹിക സംഘടനകളുടെ സ്ഥാപകനായിരുന്നു. ഈ വര്‍ഷം അദ്ദേഹത്തിന്റെ ജന്മശതാബ്ദി വര്‍ഷമായി ആഘോഷിക്കുന്നതിനാല്‍ നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നതെന്നും ഈ പരിപാടികളില്‍ യുവാക്കളെയും വിദ്യാര്‍ഥികളെയും പങ്കെടുപ്പിക്കുന്നതിന് മഹാരാഷ്ട്രയിലെ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങള്‍ പ്രത്യേക താല്‍പര്യമെടുക്കണമെന്നുമാണ് യു.ജി.സി കത്തില്‍ പറയുന്നത്.
കഴിഞ്ഞ ആഗസ്റ്റിൽ ആരംഭിച്ച് അടുത്തവർഷം ആഗസ്റ്റ് ഏഴിന് അവസാനിക്കുന്ന ആഘോഷങ്ങളിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കാൻ ‘പ്രേരിപ്പിക്കണ’മെന്നാണ് കത്തിൽ പറയുന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് യു.ജി.സി നിർദേശം.
മഹാരാഷ്ട്ര ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സർവകലാശാലകൾക്കും കോളജുകൾക്കും കഴിഞ്ഞ 21നാണ് യു.ജി.സി കത്ത് നൽകിയത്. യു.ജി.സി നിർദേശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ പക്ഷ ശിവസേനയുടെ വിദ്യാർഥി സംഘടനയായ യുവസേന രംഗത്തെത്തി.
ആർ.എസ്.എസും ബന്ധപ്പെട്ട രാഷ്ട്രീയ സംഘടനകളും സ്വന്തം ചിലവിലാണ് ആഘോഷം നടത്തേണ്ടതെന്നും കോളജുകളേയും സർവകലാശാലകളെയും അടിച്ചേൽപ്പിക്കരുതെന്നും യുവസേന നേതാവും മുംബൈ സർവകലാശാല മുൻ സെനറ്റ് അംഗവുമായ പ്രദീപ് സാവന്ത് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















