കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ട് പോയ കേസില്‍ പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘം. കൊല്ലം റൂറൽ ജില്ലയിലെ എല്ലാ ഡി.വൈ.എസ്.പിമാരും സിറ്റിയിലെ എ.സി.പിമാരും സംഘത്തിലുണ്ട്. സ്പെഷ്യൽ യൂണിറ്റ് ഉദ്യോഗസ്ഥരും അന്വേഷണത്തിന്റെ ഭാഗമാകും. ഡി.ഐ.ജി. ആർ നിശാന്തിനിയ്ക്കാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല.
കുട്ടിയെ തട്ടികൊണ്ടുപോയിട്ട് 48 മണിക്കൂർ പിന്നിട്ടിട്ടും പ്രതികളുടെ കാര്യത്തിൽ പൊലീസിന് കൃത്യമായ വ്യക്തയുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ പൊലീസിന് മുഖ്യമന്ത്രിയടക്കമുള്ളവരിൽ നിന്ന് വലിയ രീതിയിലുള്ള സമ്മർദമുണ്ട്. ഇന്ന് രാവിലെ കൊട്ടാരക്കരയിൽ ഇതുമായി ബന്ധപ്പെട്ട് ഡി.ഐ.ജി നേതൃത്വത്തിൽ ഒരു യോഗം ചേർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിപുലമായ അന്വേഷണ സംഘത്തെ രൂപികരിച്ചത്.
പ്രതികളെ പിടികൂടാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ് ഇപ്പോഴും പൊലീസ്. പാരിപ്പള്ളിയില്‍ ഓട്ടോയില്‍ എത്തിയ പ്രതികള്‍ ഏഴ് മിനിട്ട് പാരിപ്പള്ളിയില്‍ ചിലവഴിച്ചു. കുട്ടിയെ ആശ്രാമത്ത് ആദ്യം കൊണ്ടുവന്നതും കാറിലെന്നാണ് സൂചന.
നേരത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം ശേഖരിക്കുന്നതിനായി പ്രത്യേക സ്ക്വാഡിനെ രൂപീകരിച്ചിരുന്നു. അന്വേഷണ സംഘത്തെ വിവിധ ആവശ്യങ്ങൾക്കായി പ്രത്യേകം പ്രത്യേകം സ്ക്വാഡുകളായി തിരിക്കും. സി.ഐക്ക് മുകളിലുള്ള ഉദ്യോഗസ്ഥർക്കായിരിക്കും ഓരോ സ്ക്വാഡുകളുടെയും ചുമതല. അന്വേഷണത്തിൽ മികവ് തെളിച്ച ആളുകളെയൊക്കെയും ഇതിനകത്ത് ഉൾപ്പെടുത്തണമെന്ന നിർദേശമുണ്ട്.
അതേസമയം, സംഘത്തിലെ പ്രതികളുടെ ലക്ഷ്യം 6 വയസുകാരി മാത്രമായിരുന്നില്ലെന്ന് വിവരം. പ്രതികൾ മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ടുപോവാൻ ലക്ഷ്യമിട്ടെന്നാണ് പുറത്തുവരുന്ന വിവരം. പള്ളിക്കൽ മൂതലയിൽ കുട്ടിയെ തട്ടികൊണ്ടു പോകാനുള്ള ശ്രമമുണ്ടായത് തിങ്കളാഴ്ച്ച മൂന്നരയ്ക്കാണ്. പള്ളിക്കൽ മൂതല റോഡിൽ ആയുർവേദ ആശുപത്രിക്ക് സമീപമാണ്സംഭവം. എന്നാൽ നാട്ടുകാരെത്തിയപ്പോൾ സംഘം ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷമാണ് വ്യാജ നമ്പർ വച്ച സ്വിഫ്റ്റ് കാർ ഓയൂർ ഭാഗത്തേക്ക് പോയത്. നാലുമണിക്ക് ശേഷമാണ് ഓയൂരിൽ നിന്നും ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോകുന്നത്. അതിനിടെ, താന്നിവിളയിൽ നിന്ന് മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായും പരാതി ഉണ്ടായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു