നിങ്ങൾ ഒരു നരഭോജി ആണോ?
മനുഷ്യ മാംസത്തിന് നല്ല രുചിയാണ് എന്ന് ഞാൻ കേട്ടിട്ടുണ്ട്, ഞാൻ ഇതുവരെ കഴിച്ചിട്ടില്ല, നിങ്ങൾ കഴിച്ചിട്ടുണ്ടോ? എന്ത് ചോദ്യമാ അല്ലേ? എന്നാൽ നിങ്ങൾ പോലും അറിയാതെ നിങ്ങൾ ഒരു നരഭോജി ആയിട്ടുണ്ടെങ്കിലോ? അതെങ്ങനെ സംഭവിക്കും?
എന്നാൽ തങ്ങൾ പോലും അറിയാത്ത തങ്ങൾ നരഭോജികളായിരിക്കുമോ എന്ന ഭയത്തിൽ ജീവിച്ച ഒരു കൂട്ടം ജനത ഉണ്ട്. പേടിക്കണ്ട കേരളത്തിൽ അല്ല, ഒരു രാജ്യത്തെ മുഴുവൻ നടുക്കിയ ഈ കുട്ടക്കൊല നടക്കുന്നത് ഹോങ് കൊങ്ങിനടുത്തുള്ള മാക്കാഉ എന്ന സ്ഥലത്താണ്.
https://www.youtube.com/watch?v=ebrWHihuIPs
കുട്ടികളടക്കം ഒരു കുടുംബത്തിലെ പത്തു പേരെയും ഒരു രാത്രി കൊണ്ട് കൊലപ്പെടുത്തിയ ഈ കൊടും കുറ്റവാളിയുടെ പേര് ഹ്വാങ്. സ്ഥിരമായി ചുത്കളിയിൽ ഏർപ്പെട്ടിരുന്നു. ഇയാളുടെ കൂടെ ചൂത് കളിച്ചിരുന്ന ദമ്പതികളാണ് ജങ്ക് ദമ്പതികൾ. 50 വയസ്സുള്ള ജംഗ് ലി യും അദ്ദേഹത്തിന്റെ 47 വയസ്സുള്ള ഭാര്യയും. നിർഭാഗ്യവശാൽ ഹാങ്ങിനോട് ദമ്പതികൾ തുടരെ പരാജയപ്പെട്ടു. ഒരു ലക്ഷത്തി എൺപതിനായിരം പറ്റാക്കാസ്, മാക്കോ കറൻസി ആണ് പെറ്റാക്കാസ്. ഏകദേശം 17 ലക്ഷം ഇന്ത്യൻ മണി വരുമത്. എന്നാൽ ഇത്രയും ബാധ്യത ഉണ്ടായതിനുശേഷവും ദമ്പതികൾ ചൂതുകളി വീണ്ടും തുടർന്നു. അത് വീണ്ടും മറ്റൊരു അൻപതു ലക്ഷം ബാധ്യത കൂടി ഉണ്ടാക്കി. എന്നാൽ ദമ്പതികൾ നടത്തിപ്പോരുന്ന eight immortals എന്ന റെസ്റ്റോറൻ്റിൽ നല്ല രീതിയിൽ കച്ചവടം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഹ്വാങ്ങ് ദമ്പതികളുമായി ഒരു ഡീൽ ഉറപ്പിച്ചു. ഒരു വർഷത്തിനുള്ളിൽ ഇത്രയും ഭീമമായ തുക തിരിച്ച് കൊടുക്കാൻ പറ്റിയില്ല എന്നുണ്ടെങ്കിൽ റെസ്റ്റോറൻ്റ് ഓണർഷിപ്പ് ഹ്വാങ്ങിനു കൊടുക്കുക എന്നത്. മാസങ്ങൾ കടന്നുപോയി ഇത്രയും വലിയ എമൗണ്ട് ജങ്ക് ദമ്പതികൾക്ക് അടയ്ക്കാൻ കഴിയില്ല എന്ന് കണ്ട് ഹ്വാങ് ഇവരെ നേരിട്ട് സമീപിച്ചു. ആദ്യം ഇരുപതിനായിരം പറ്റാക്കാസ് അടച്ചതിനുശേഷം ബാക്കി ശേഷം അടച്ചാൽ മതി എന്ന് പറഞ്ഞു. എന്നാൽ ദമ്പതികളുടെ കയ്യിൽ പണം ഉണ്ടായിരുന്നില്ല. ഇതിൽ ദേഷ്യം വന്ന ഹ്വാങ് restaurent ഓണർഷിപ്പ് ആവശ്യപ്പെട്ടു. ആ ആവശ്യം ജെങ് ലി വിസമ്മതിച്ചു.പിന്നീടാണ് രാജ്യം നടുക്കിയ കൊലപാതകങ്ങൾ നടന്നത്. Eight Immortals റെസ്റ്റോറൻ്റ് നടത്തിപ്പോരുന്നത് ജെങ് ദമ്പതികളും അവരുടെ അടുത്ത ബന്ധുക്കളും ചേർന്നാണ്.
1985 ആഗസ്റ്റ് 4 ലെ ഒരു വൈകുന്നേരം. റെസ്റ്റോറൻ്റ് കുറച്ച് നേരത്തെ അടച്ച് കുടുംബം അടുത്ത ദിവസത്തേക്കുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. ഹ്വാങ് അവിടെയെത്തി പണം ആവശ്യപ്പെട്ടു. തന്റെ ആവശ്യം നടക്കുന്നില്ല എന്ന് കണ്ട ഹ്വാങ് അവിടെയിരുന്ന് ഗ്ലാസ് കുപ്പി പൊട്ടിച്ച് ആയുധം ആക്കി മാറ്റി. പിന്നീട് കുട്ടികൾ അടക്കമുള്ള ബാക്കി അംഗങ്ങളെ ശ്വാസം മുട്ടിച്ചും കഴുത്തറത്തും കൊന്നു. കൂട്ടക്കൊലക്ക് ശേഷം ഇരകളുടെ കണക്കെടുത്തപ്പോഴാണ് ഹ്വാങ് താൻ ഒരാളെ വിട്ടു പോയെന്നുള്ളത് മനസ്സിലാക്കുന്നത്. റെസ്റ്റോറൻ്റിൽ വർക് ചെയ്തിരുന്ന ഒരു സ്ത്രീ മിസ്സിംഗ് ആണ്. അവരുടെ നിർഭാഗ്യം എന്ന് പറയട്ടെ, അവർ താമസിച്ചിരുന്ന സ്ഥലംഹ്വാങ്ങിനു അറിയാമായിരുന്നു. അയാൾ അവരെ അവിടേക്ക് വരുത്തി അവരെയും കൊന്നു.
ഒരു കുടുംബത്തിലെ മുഴുവൻ പേരെയും ഒന്ന് തള്ളിയിട്ടും അയാളിൽ അതിന്റെ ഒരു കുറ്റബോധവും ഉണ്ടായിരുന്നില്ല. പിന്നീടുണ്ടായിരുന്ന 8 മണിക്കൂർ കൊണ്ട് മൃതദേഹങ്ങളുടെ ശരീര ഭാഗങ്ങൾ അറുത്തുമാറ്റി കഷ്ണങ്ങളാക്കി. കുറച്ചുഭാഗങ്ങൾ അയാൾ സിറ്റിയുടെ പല ഭാഗത്തുള്ള ഗാർബേജ് കാനുകളിൽ നിക്ഷേപിച്ചു. ബാക്കി കടലുകളിൽ താക്കുകയും ചെയ്തു. തിരിച്ചെത്തി റെസ്റ്റോറൻ്റ് ഉടമസ്ഥാവകാശം തന്റെ പേരിലേക്ക് മാറ്റുകയും ചെയ്തു. ഒരു കൂട്ടക്കൊലപാതകം നടന്നതിന്റെ ഒരു ട്രേസസും ഹ്വാങ് ബാക്കിവെച്ചിരുന്നില്ല.
ജെങ് കുടുംബത്തിന്റെ തീരോധാനം ആരും ശ്രദ്ധിക്കപ്പെടാതെ പോയില്ല. അടുത്തദിവസം സാധനങ്ങൾ കൊടുക്കാൻ എത്തിയ വാൻ ഡ്രൈവർ കണ്ടത് റസ്റ്റോറന്റിൽ വെച്ചിരുന്ന അസാധാരണമായ ഒരു ബോർഡ് ആയിരുന്നു. “റസ്റ്റോറന്റ് അടുത്ത മൂന്ന് ദിവസത്തേക്ക് പ്രവർത്തിക്കുന്നില്ല”. എന്നാൽ തനിക്ക് മുന്നറിയിപ്പ് ഒന്നും കിട്ടാത്തത് കൊണ്ട് തൊട്ടടുത്തുള്ള ജംഗ് താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് പോയി. എന്നാൽ വാതിൽ തുറന്നത് പരിചയമില്ലാത്ത മറ്റൊരാളായിരുന്നു. വേറെ ആരുമല്ല ഹ്വാങ് തന്നെയായിരുന്നു ആൾ. കുടുംബത്തിൽ ഉണ്ടായ എന്തോ അത്യാവശ്യത്തിനായി ജംഗ് കുടുംബം ചൈനയിലേക്ക് പോയിരിക്കുകയാണ് എന്ന് ഹ്വാങ് ഡ്രൈവറോട് പറഞ്ഞു. അതിൽ അസ്വഭാവികത ഒന്നും കാണാത്ത ഡ്രൈവർ തിരിച്ചു പോകുകയും ചെയ്തു.
പിന്നീടാണ് സംഭവങ്ങൾക്ക് വഴിത്തിരിവ് ഉണ്ടാകുന്നത്. മൂന്നു ദിവസങ്ങൾക്ക് ശേഷം ഹാക്ക് സ എന്ന കടലിൽ നിന്നും ഒരു സ്വിമ്മർ 8 വെട്ടി മാറ്റിയ കാലുകൾ കണ്ടു. ഉടൻതന്നെ പോലീസിൽ അറിയിക്കുകയും നിരീക്ഷണത്തിനുശേഷം നാലു ആളുകളുടെ കാലുകൾ ആണെന്ന് സ്ഥിതീകരിക്കുകയും ചെയ്തു. ആദ്യം കരുതിയത് ഇല്ലീഗൽ ആയി കടലുകടക്കുന്ന ആളുകളെ തിമിംഗലം അറ്റാക്ക് ചെയ്തതായിരുന്നെന്നാണ്. എന്നാൽ വിശദമായ പഠനത്തിനു ശേഷമാണ് പോലീസ് ആ സത്യം മനസ്സിലാക്കുന്നത്. തിമിംഗലം അറ്റാക്ക് ചെയ്തതാണെങ്കിൽ കാലുകൾ പൊട്ടിയടർന്ന് മാറിയിട്ടുണ്ടായിരിക്കണം. എന്നാൽ കണ്ടെടുത്ത കാലുകൾ വളരെ നീറ്റ് ആയി വെട്ടി മാറ്റിയിരിക്കുന്നവയാണ്. പിന്നീട് തുടർച്ചയായി പല ബോഡി പാർട്സും മാക്കോയിലെ പല കടലുകളിൽ നിന്നും കിട്ടാൻ തുടങ്ങി. കൊലപാതകം ആണെന്ന് മനസ്സിലാക്കിയ പോലീസ് അപ്പോൾ ഉണ്ടായിരുന്ന മിസ്സിംഗ് കേസുകൾ എടുത്ത് പരിശോധന ആരംഭിച്ചു. അപ്പോഴാണ് ജംഗ് കുടുംബത്തിന്റെ അകന്ന ബന്ധുക്കൾ മിസ്സിംഗ് കേസ് ഫയൽ ചെയ്യുന്നത്. കണ്ടെടുത്ത മൃതദേഹങ്ങൾ ജങ്ക് കുടുംബത്തിന്റെതാണ് എന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നു. അവർ കൊലപാതകിക്കായുള്ള അന്വേഷണം ആരംഭിച്ചു.
ഈ സമയത്തിനുള്ളിൽ ഹ്വാങ് റസ്റ്റോറന്റിന്റെ ഉടമസ്ഥത ഏറ്റെടുത്ത് നടത്താൻ തുടങ്ങിയിരുന്നു. നിയമവശാൽ റസ്റ്റോറന്റ് ഹ്വാങ് ൻ്റേ ഉടമസ്ഥതയിൽ ആയതുകൊണ്ട് പോലീസിന് അയാളെ കസ്റ്റഡിയിൽ എടുക്കാൻ കഴിയുമായിരുന്നില്ല. എന്നിരുന്നാലും ഹ്വാങ് സംശയത്തിന്റെ നിഴലിൽ ആയിരുന്നു.
സംശയം തോന്നിയ പോലീസ് ഹ്വാങ്ങിന്റെ ബാങ്ക് ഹോൾഡിങ്സിൽ പരിശോധന നടത്തി. അപ്പോഴാണ് ജെങ് ലിയുടെ അസറ്റ് ഡോക്കുമെന്റ്സും കുട്ടികളുടെ സ്റ്റുഡന്റ് ഐഡിയും കിട്ടുന്നത്. ഇതിൽനിന്ന് കൊലപാതകങ്ങളുടെ പിന്നിൽ ഹ്വാങ് ആണെന്നുള്ള സത്യം തിരിച്ചറിഞ്ഞു. അന്വേഷണം തന്റെ നേരെ നീളുന്നതറിഞ്ഞ് ഹ്വാങ് മെയിൻ ലാൻഡ് ചൈനയിലേക്ക് മാറാൻ ഒരുങ്ങി. എന്നാൽ അയാൾ പിടിക്കപ്പെട്ടു.
സെപ്റ്റംബർ 28, 1986, Eight immortals restaurent കൊലപാതകങ്ങൾക്ക് ഏകദേശം ഒരു വർഷത്തിനുശേഷം കൊലപാതകി ഹ്വാങ് പിടിക്കപ്പെട്ടു. പിടിക്കപ്പെട്ടതിന് നാല് ദിവസങ്ങൾക്ക് ശേഷം അയാൾ കുറ്റസമ്മതം നടത്തി. ഡിസംബർ നാലിന് കൈതണ്ടയിൽ കുപ്പിയുടെ അടപ്പ് കൊണ്ട് മുറിച്ച് അയാൾ വീണ്ടും ആത്മഹത്യാശ്രമം നടത്തി, അങ്ങനെ ഹ്വാങ് മരണപ്പെട്ടു. എന്നാൽ എന്നെ വിസ്മയിപ്പിച്ചത് അയാൾ എഴുതിയ ആത്മഹത്യാക്കുറിപ്പും അവിടെയുള്ള ലോക്കൽ പത്രങ്ങൾക്ക് എഴുതിയ കത്തുമാണ്. അവയുടെ ഉള്ളടക്കം ഇങ്ങനെയാണ്.
താൻ ആത്മഹത്യ ചെയ്യുന്നത് ചെയ്തുകൂട്ടിയ കൊലപാതകങ്ങളുടെ ദുഃഖഭാരം സഹിക്കാൻ വയ്യാത്തത് കൊണ്ടല്ല, മറിച്ച് താനൊരു ക്രോണിക് ആസ്മ പേഷ്യന്റ് ആണ്, രോഗം തന്നെ കീഴടക്കുന്നതിന് മുൻപേ സ്വയം മരണത്തിന് കീഴടങ്ങുകയാണ്എന്നായിരുന്നു.
ഹ്വാങ്ങിന്റെ മരണത്തിനുശേഷം മക്കാവുവിൽ റൂമേഴ്സ് പരക്കാൻ തുടങ്ങി. കാലുകളും കുറച്ച് ശരീരഭാഗങ്ങളും മാത്രമേ കണ്ടെടുത്തിട്ടുള്ളൂ. ഇരകളുടെ ബാക്കി മാംസം അയാൾ പോർക്ക് ബണ്ണിൽ ഫില്ലിംഗ് ആയി വെച്ച് റസ്റ്റോറന്റിൽ വിളമ്പിയതായി ആളുകൾ സംശയിക്കാൻ തുടങ്ങി. ശരിയാണ് കാലുകൾ മാത്രമേ കണ്ടെടുത്തിട്ടുള്ളൂ, ബാക്കി ശരീരഭാഗങ്ങൾ ഒക്കെ എവിടെയായിരിക്കും? അത് അയാൾ റസ്റ്റോറെന്റിൽ ഭക്ഷണമായി വിളമ്പിട്ടുണ്ടാകുമോ? ഒരു രാത്രി കൊണ്ട് പത്തു കൊലപാതകങ്ങൾ നടത്തി അതിന്റെ ഒരു ട്രേസ് പോലും അവശേഷിപ്പിക്കാതെ മൃതദേഹങ്ങൾ മറവ് ചെയ്യാൻ ഹ്വാങ്ങിനു ഒറ്റയ്ക്ക് സാധിക്കുമോ? അതോ അയാൾക്ക് സഹായിയായി ആരെങ്കിലും ഉണ്ടായിരുന്ന കാണുമോ? ഇനി അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ തന്നെ അയാൾ എവിടെയായിരിക്കും? ഇത്തരത്തിലുള്ള ഒരുപാട് ചോദ്യങ്ങൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്.
1993 ൽ ഈ സംഭവത്തെ ബേസ് ചെയ്തുകൊണ്ട് ഒരു മൂവി ഇറങ്ങിയിട്ടുണ്ട്. ” The untold story ” എന്നാണ് മൂവിയുടെ പേര്. നിങ്ങൾക്ക് ഇതിന്റെ കുറച്ചു കൂടി ട്രോമറ്റയ്സ്ഡ് ആയിട്ടുള്ള ഫിക്ഷണൽ ആസ്പെക്ടിൽ ഉള്ള ഒരു സ്റ്റോറി കാണണമെങ്കിൽ തീർച്ചയായും ആ മൂവി ഒന്ന് കണ്ടു നോക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു