കൊച്ചി: ആലുവ പുളിഞ്ചോടില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവതി മരിച്ചു. തൃശൂര്‍ മേലൂര്‍ സ്വദേശി ലിയയാണ് മരിച്ചത്. 21 വയസായിരുന്നു. രാവിലെ ആറ് മണിയോടെ മെട്രോ പില്ലര്‍ അറുപതിന് സമീപത്തായിരുന്നു അപകടം. ബൈക്ക് ഓടിച്ച കൊരട്ടി സ്വദേശി ജിജിന് ജോയിയുടെ പരിക്ക് ഗുരുതരമാണ്.
read also അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ 2 സ്ത്രീകളുണ്ടെന്ന സംശയത്തില്‍ പോലീസ്
ഇയാളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലിയയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ഇവര്‍ മറ്റൊരു ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് ആലുവ പൊലീസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു