കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പേര് ‘ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍’ എന്നാക്കി മാറ്റിയില്ലെങ്കില്‍ കേന്ദ്രസഹായം നിഷേധിക്കുമെന്നാണ് കേന്ദ്രം കേരള സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.
പ്രാഥമികാരോഗ്യ കേന്ദ്രം, സാമൂഹ്യാരോഗ്യ കേന്ദ്രം, താലൂക്ക് ആശൂപത്രി, ജില്ലാ ആശുപത്രി തുടങ്ങിയവക്ക് ഈ വര്‍ഷം അവസാനിക്കുംമുമ്പ് ഇംഗ്ലീഷിലും ഹിന്ദിയിലും കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പേര് പ്രദര്‍ശിപ്പിക്കണമെന്നാണു നിര്‍ദ്ദേശം.
വെറുതെയല്ല പേരുമാറ്റാൻ 3000 രൂപ തരുന്നുണ്ട്.
അതിനും പറ്റില്ല എന്നാണെങ്കിൽ ഇനിമുതൽ കേന്ദ്ര ഫണ്ട് അനുവദിക്കില്ലെന്നാണ് ഭീക്ഷണി.
ആരോഗ്യമേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ കണ്ടിട്ട് സഹിക്കാൻ കഴിയാഞ്ഞിട്ടാണ് ഇങ്ങനെയൊരു പേരുമാറ്റൽ നടപടി എന്നാണ് വിമർശനം.
ആരാന്റെ കൊച്ചിന്റെ പിതൃത്വം ഏറ്റെടുക്കാൻ ഇറങ്ങിയിരിക്കുകയാണ് കേന്ദ്രസർക്കാർ എന്നുള്ള രീതിയിലുള്ള ആക്ഷേപവും പ്രചരിക്കുന്നുണ്ട്.
സമീപകാലത്ത് ആര്‍ദ്രം മിഷന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുകയും കൂടുതൽ ഒ.പികൾ അനുവദിക്കുകയും കൂടുതല്‍ ഡോക്ടര്‍മാരെയും നേഴ്സുമാരെയും ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം