നോർക്ക അപേക്ഷകളിന്മേലുള്ള അനാവശ്യ കാലതാമസം ഒഴിവാക്കുക – അസ്‌ലം ചെറുവാടി

മലപ്പുറം: നോർക്കയിൽ ലഭിക്കുന്ന വിവിധ സഹായ അപേക്ഷകളിൽ തുടർ നടപടിയെടുക്കുന്നതിൽ കാലതാമസം നേരിടുന്നതിനാൽ പല സഹായങ്ങളും ആവശ്യമായ സമയത്ത് പ്രയോജനപ്പെടുത്താൻ സാധിക്കാത്തത് ഈയിടെയായി നിത്യാനുഭവമാണെന്നും നോർക്ക ഓഫീസിലെ ഇത്തരത്തിലുള്ള അലംഭാവ സമീപനം ഉടനെ അവസാനിപ്പിക്കണമെന്നും പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡണ്ട് അസ്്‌ലം ചെറുവാടി ആവശ്യപ്പെട്ടു. മലപ്പുറം ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡണ്ട് മുഹമ്മദ് പൊന്നാനി അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന്, ഹംസ എം, ബന്ന മുതവല്ലൂർ എന്നിവർ സംസാരിച്ചു.
പ്രവാസി വെൽഫെയർ ഫോറത്തിന്റെ പുതിയ ജില്ലാ സാരഥികളായി ബന്ന മുതവല്ലൂർ (പ്രസിഡന്റ്), ഇബ്രാഹിം കൊട്ടായിൽ, മുഹമ്മദലി വേങ്ങര (വൈസ് പ്രസിഡണ്ടുമാർ), എം.കെ. സൈദലവി (ജനറൽ സെക്രട്ടറി), ഹംസ മണ്ടകത്തിങ്ങൽ (അസിസ്റ്റന്റ് സെക്രട്ടറി), മുഹമ്മദലി മങ്കട (ട്രഷറർ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സെക്രട്ടറി ജാബിർ വടക്കാങ്ങര തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു

Latest News