ലോകേഷ് കനകരാജ് തന്റെ പുതിയ പ്രൊഡക്ഷന്‍ ഹൗസ് പ്രഖ്യാപിച്ചു. ജി സ്ക്വാഡ് എന്നാണ് നിര്‍മാണക്കമ്പനിയുടെ പേര്. തന്റെ സുഹൃത്തുക്കളുടെയും സഹായികളുടെയും സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ‘ജി സ്ക്വാഡ്’ എന്ന പ്രൊഡക്ഷന്‍ ഹൗസ് രൂപീകരിച്ചതെന്ന് ലോകേഷ് കനകരാജ് പറഞ്ഞു.
”സിനിമാ പ്രേമികളുടെ, എല്ലാ പ്രിയപ്പെട്ട പ്രേക്ഷകരുടെയും സ്നേഹവും പിന്തുണയുമാണ് എന്റെ സംവിധാന സംരംഭങ്ങളില്‍ നെടുംതൂണായത്. ഒരു നിര്‍മ്മാതാവ് എന്ന നിലയിലുള്ള ഈ പുതിയ ശ്രമത്തിനും ഈ പ്രൊഡക്ഷന്‍ ഹൗസിലൂടെ സൃഷ്ടിക്കപ്പെട്ടുന്ന സിനിമകള്‍ക്കും ഞാന്‍ അതേ പിന്തുണ പ്രതീക്ഷിക്കുന്നു’. ലോകേഷ് കനകരാജ് കൂട്ടിച്ചേര്‍ത്തു.
‘മാനഗരം’, ‘കൈതി’, ‘മാസ്റ്റര്‍’, ‘വിക്രം’, ‘ലിയോ’ തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ സിനിമകളിലൂടെ പ്രശസ്തനായ സംവിധായകന് ആണ് ലോകേഷ് കനകരാജ്. രജനികാന്ത് നായകനാവുന്ന ‘തലൈവര്‍ 171’ എന്ന പുതിയ ചിത്രത്തിന്റെ തിരക്കുകള്‍ക്കിടെയാണ് അദ്ദേഹം പുതിയ പ്രൊഡക്ഷന്‍ ഹൗസ് പ്രഖ്യാപിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു