മുംബൈ: ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍ ആയി യുവതാരം ശുഭ്മാന്‍ ഗില്ലിനെ നിയോഗിച്ചു. ഔദ്യോഗിക പ്രഖ്യാപനം പുറത്തു വന്നു.
ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് പോയതായും ഗുജറാത്ത് സ്ഥിരീകരിച്ചു. 15 കോടിയോളം മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സിന് നല്‍കും.ഇത്ര വലിയ തുകയ്ക്ക് ഒരു ക്ലബും ഇതുവരെ ഐപിഎല്ലില്‍ താരത്തെ കൈമാറ്റം ചെയ്തിട്ടില്ല.
മുംബൈ ഇന്ത്യന്‍സില്‍ മുമ്ബ് കളിച്ചിട്ടുള്ള ഹാര്‍ദിക് പാണ്ഡ്യ രണ്ട് സീസണ് മുമ്ബ് ആയിരുന്നു ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകസ്ഥാനത്തെത്തിയത്. ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി ഒരു തവണ ഐ പി എല്‍ കിരീടം നേടിക്കൊടുക്കാനും ഒരു തവണ ഫൈനലില്‍ എത്താനും ഹാര്‍ദികിന് കഴിഞ്ഞിരുന്നു.
ഹാര്‍ദിക് ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം രണ്ട് സീസണില്‍ നിന്ന് 833 റണ്‍സും 11 വിക്കറ്റും വീഴ്ത്തി. താരം നേരത്തെ മുംബൈ ഇന്ത്യന്‍സിനൊപ്പം നാലു ഐ പി എല്‍ കിരീടങ്ങളും നേടിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു