തിരുവനന്തപുരം: ഏഴ് വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിപ്പിക്കാന്‍ കാമുകന് കൂട്ടുനിന്ന അമ്മയ്ക്ക് ശിക്ഷ വിധിച്ച് കോടതി. 40 വര്‍ഷം തടവ് പിഴയുമാണ് രണ്ടാം പ്രതിയായ അമ്മയ്ക്ക് തിരുവനന്തപുരം പോക്സോ കോടതി വിധിച്ച ശിക്ഷ. കാമുകന് മകളെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടെയായിരുന്നു.
എന്നാല്‍ സംഭവം അറിഞ്ഞിട്ടും മകളെ പീഡിപ്പിക്കാന്‍ ഇവര്‍ കൂട്ടുനിന്നു. കേസില്‍ ഒന്നാം പ്രതിയായ ശിശുപാലനെയും പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ഇയാള്‍ പിന്നീട് ആത്മഹത്യ ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ സഹോദരിയാണ് പീഡനം നടന്ന വിവരം പൊലീസിനെ അറിയിച്ചത്.
2018 മാര്‍ച്ച് മുതല്‍ 2019 സെപ്തംബര്‍ വരെയാണ് പീഡനം നടന്നത്. പ്രതിയായ സ്ത്രീയുടെ ഭര്‍ത്താവിന് മനോരോഗമുണ്ടായിരുന്നു, ഇതേത്തുടര്‍ന്നാണ് ഇവര്‍ ശിശുപാലനൊപ്പം ജീവിക്കാന്‍ തുടങ്ങിയത്. ഏഴ് വയസ്സുള്ള മകളേയും ഒപ്പം കൂട്ടിയിരുന്നു. ഇവിടെ വച്ചാണ് ശിശുപാലന് പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നത്. ക്രൂരമായി പീഡിപ്പിച്ച ശേഷം സ്വകാര്യ ഭാഗങ്ങളില്‍ മുറിവേല്‍പ്പിക്കുകയും ചെയ്യുമായിരുന്നു.
ശിശുപാലന്റെ പീഡനത്തെക്കുറിച്ച് കുട്ടി അമ്മയോട് പറഞ്ഞെങ്കിലും അത് കാര്യമാക്കേണ്ടെന്നും പുറത്ത് ആരോടും പറയരുതെന്നുമായിരുന്നു അമ്മയുടെ ഉപദേശം. ഇതിന് ശേഷം അമ്മയുടെ സാന്നിധ്യത്തിലും കുട്ടി പീഡനത്തിന് ഇരയായി. ഇതിനിടെ കുട്ടിയുടെ സഹോദരിയായ 11 വയസ്സുകാരി അമ്മയ്ക്കൊപ്പം നില്ക്കാന് ശിശുപാലന്റെ വീട്ടിലെത്തി. ഇളയ കുട്ടി പ്രതിക്ക് മറ്റൊരു വിവാഹത്തില്‍ ജനിച്ച മകളാണ്.
സംഭവം പുറത്ത് പറയരുതെന്ന് ശിശുപാലന് കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇളയകുട്ടിയേയും കൂട്ടി 11കാരി അമ്മൂമ്മയുടെ അടുത്തെത്തി കാര്യങ്ങള്‍ അറിയിച്ചു. ശിശുപാലനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ കുട്ടികളുടെ അമ്മൂമ്മ ആവശ്യപ്പെട്ടെങ്കിലും പ്രതി ഇതിന് തയ്യാറായില്ല.
ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ ശിശുപാലനെ ഉപേക്ഷിച്ച് പ്രതി മറ്റൊരാള്‍ക്കൊപ്പം പോകുകയും ചെയ്തു. അയാളും അമ്മയുടെ സഹായത്തോടെ കുട്ടികളെ പീഡിപ്പിച്ചു. ഇതിന് പിന്നാലെ അമ്മൂമ്മയും മൂത്ത കുട്ടിയും ചേര്‍ന്ന് വിവരം പൊലീസിനെ അറിയിച്ചു. പിന്നാലെ കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റുകയും ചെയ്തു.
കേസിന്റെ വിചാരണ ആരംഭിച്ചതിന് പിന്നാലെ ശിശുപാലന് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതോടെ കുട്ടികളുടെ അമ്മ മാത്രമാണ് വിചാരണ നേരിട്ടത്. കേസില്‍ പിഴ അടച്ചില്ലെങ്കില്‍ 40 വര്‍ഷത്തിന് പുറമേ ആറ് മാസം കൂടി ശിക്ഷ അനുഭവിക്കണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു