തൃശൂർ: 30 വർഷമായി ക്ലിനിക് നടത്തിയിരുന്ന വ്യാജ ഡോക്ടർ പിടിയിൽ. ബംഗാൾ സ്വദേശിയായ ദിലീപ് കുമാറിനെയാണ് സംഘം പിടികൂടിയത്.
ആരോഗ്യവകുപ്പിന്റെ ഓപ്പറേഷൻ വ്യാജന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വ്യാജ ഡോക്ടർ പിടിയിലായത്. ഇയാൾ 30 വർഷമായി ക്ലിനിക് നടത്തി വരികയായിരുന്നു.
തൃശൂരിലെ കിഴക്കംപാട്ടുകാരയിൽ ചന്ദ്നി എന്ന ക്ലിനിക്കാണ് ദിലീപ് കുമാർ നടത്തിയിരുന്നത്. ഹോമിയോ, അലോപ്പതി, യുനാനി ഉൾപ്പടെയുള്ള ചികിത്സ രീതികൾ ഇയാൾ ചെയ്തിരുന്നു എന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. ഏത് രീതിയിലുള്ള ചികിത്സയും ചെയ്യാമെന്നതിന് ഇയാളുടെ പക്കൽ വ്യാജ രേഖയും ഉണ്ടായിരുന്നു. തൃശൂർ ജില്ലാ ടീമിന്റെ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവരുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു