ആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘അടിയന്തരാവസ്ഥ കാലത്തെ അനുരാഗം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നു. കുഞ്ചാക്കോ ബോബന്റെ ഒഫീഷ്യല്‍ പേജാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ഒലിവ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കുര്യച്ചന് വാളക്കുഴി നിര്‍മ്മിക്കുന്ന ഈ ചിത്രം അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരു പ്രണയകഥ പറയുകയാണ്. കായല്‍ത്തീരത്തു ജീവിക്കുന്ന സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം.
പുതുമുഖങ്ങള്‍ക്കു പ്രാധാന്യം നല്കി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിലെ നിഹാലും ഗോപികാ ഗിരീഷുമാണ് നായകനും നായികയുമായെത്തുന്നത്. ഹാഷിം ഷാ, കൃഷ്ണപ്രഭ,, കലാഭവന്‍ റഹ്മാന്, ഉഷ, ആലപ്പി അഷറഫ്, ഫെലിസിന, പ്രിയന്, ശാന്തകുമാരി, അനന്തു കൊല്ലം, ജെ.ജെ. കുറ്റിക്കാട്, അമ്പുകാരന്‍, മുന്ന, നിമിഷ, റിയ കാപ്പില്‍, എ.കബീര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രചന, ഗാനങ്ങള്‍- ടൈറ്റസ് ആറ്റിങ്ങല്‍, സംഗീതം – അഫ്സല് യൂസഫ്, കെ. ജെ. ആന്റണി, ടി. എസ്. ജയരാജ്, ആലാപനം – യേശുദാസ്, ശ്രേയാ ഘോഷാല്‍, നജീബ് അര്‍ഷാദ്, ശ്വേതാ മോഹന്‍, ഛായാഗ്രഹണം -ബി.ടി.മണി, എഡിറ്റിംഗ് -എല്‍. ഭൂമിനാഥന്‍, കലാസംവിധാനം – സുനില്‍ ശ്രീധരന്, മേക്കപ്പ് – സന്തോഷ് വെണ്‍പകല്‍, കോസ്റ്റ്യൂം ഡിസൈന്‍ – തമ്പി ആര്യനാട്, ഫിനാന്‍സ് കണ്ട്രോളര്- ദില്ലി ഗോപന്, ലൈന്‍ പ്രൊഡ്യൂസര്‍ – എ. കബീര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രതാപന് കല്ലിയൂര്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു