കൊച്ചി: വില്ല വാഗ്ദാനം ചെയ്ത പണം തട്ടിയെന്ന കേസില്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. ഈ ജാമ്യാപേക്ഷയില്‍ കോടതി നവമ്ബര്‍ 28 ചൊവ്വാഴ്ച വാദം കേള്‍ക്കുമെന്ന് ജാമ്യ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് മുഹമ്മദ് നിയാസ് പറഞ്ഞു.
കണ്ണൂര്‍ കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലിന്റെ പരാതിയിലാണ് ശ്രീശാന്ത് ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഉഡുപ്പി സ്വദേശികളായ രാജീവ് കുമാറും വെങ്കിടേഷ് കിനിയുമാണ് മറ്റ് പ്രതികള്‍. വെങ്കിടേഷ് കിനിയുടെ ഭൂമിയില്‍ നിര്‍മ്മിക്കുന്ന വില്ല വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തന്റെ കൈയ്യില്‍നിന്ന് വാങ്ങിയെന്ന് സരീഗ് പരാതിയില്‍ പറയുന്നു.
എന്നാല്‍ നിര്‍മാണം നടന്നില്ല. അതേ സ്ഥലത്ത് ശ്രീശാന്ത് കായിക അക്കാദമി തുടങ്ങുമെന്നും അതില്‍ പങ്കാളിയാക്കാമെന്നും രാജിവും വെങ്കിടേഷും സരീഗിനെ അറിയിച്ചു. ശ്രീശാന്ത് നേരിട്ട് വിളിച്ച് ഇക്കാര്യത്തില്‍ ഉറപ്പ് തന്നിരുന്നതായി സരീഗ് പറയുന്നു. എന്നാല്‍ ഇതിലും നടപടി ഉണ്ടായില്ലെന്ന് ആരോപിച്ചാണ് കണ്ണൂര്‍ ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ശ്രീശാന്ത് അടക്കം മൂന്ന് പേര്‍ക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു.
അതേസമയം, തനിക്കെതിരെ ഉയര്‍ന്ന സാമ്ബത്തിക തട്ടിപ്പ് ആരോപണങ്ങള്‍ ശ്രീശാന്ത് നിഷേധിച്ചു. പണം തട്ടിയെന്ന പരാതി അടിസ്ഥാനരഹിതമാണ്. പരാതിക്കാരനെ കണ്ടിട്ട് പോലുമില്ലെന്നും ശ്രീശാന്ത് പറഞ്ഞു.
ശ്രീശാന്തിനെതിരെ ലക്ഷങ്ങളുടെ സാമ്ബത്തിക തട്ടിപ്പ് ആരോപിച്ച സരീഗുമായി നേരിട്ട് ബന്ധമില്ലെന്നും സാമ്ബത്തിക ഇടപാടുകള്‍ നടന്നിട്ടില്ലെന്നും ശ്രീശാന്തിന്റെ കുടുംബം വിശദീകരിച്ചു.
പണം തട്ടിയെന്ന പരാതിയില്‍ ശ്രീശാന്ത് ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കോടതി നിര്‍ദേശ പ്രകാരം കണ്ണൂര്‍ പോലീസ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതോടെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസ് എടുത്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു