ഡൽഹി: ബീഹാറിലെ മുസഫർപൂരിൽ മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നു കുഴിച്ചിട്ടു. കഴുത്ത് ഞെരിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കേസിൽ ലാൽ ബാബു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം. വൈകുന്നേരം കുട്ടിയുടെ മാതാപിതാക്കളുടെ അനുമതിയോടെ ലാൽ ബാബു സമീപത്തുള്ള ഗ്രൗണ്ടിലേക്ക് കളിക്കാൻ കൊണ്ടുപോയിരുന്നു. ഇതിന് ശേഷം കുട്ടിയെ വീട്ടിൽ കൊണ്ടാക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് രാത്രി പത്തുമണിയോടെ ആരുമറിയാതെ ഇയാള്‍ വീണ്ടും കുട്ടിയെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയെന്നാണ് പോലീസ് പറയുന്നത്. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും കൃഷിയിടത്തില്‍ മൃതദേഹം കുഴിച്ചിടുകയുമായിരുന്നു.
രാത്രി കുട്ടിയെ കാണാതായതോടെയാണ് മാതാപിതാക്കളും ബന്ധുക്കളും തിരച്ചില്‍ ആരംഭിച്ചത്. സംശയത്തെത്തുടര്‍ന്ന് ഇവര്‍ ലാല്ബാബുവിനെ ഫോണില്‍ വിളിച്ചെങ്കിലും ഇയാള്‍ പ്രതികരിച്ചില്ല. ഇതോടെ ബന്ധുക്കള്‍ പോലീസിനെ വിവരമറിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു